കൊച്ചിയിൽ വൻ സ്വർണ്ണ കവർച്ച;4 പേർ കസ്റ്റഡിയിൽ

gold

കൊച്ചി എടയാറില്‍ നടന്ന സ്വര്‍ണ്ണ കവര്‍ച്ചയുമായി ബന്ധപ്പെട്ട് പൊലീസ് നാലു പേരെ കസ്റ്റഡിയിലെടുത്തു. എടയാറില്‍ കവര്‍ച്ച ചെയ്യപ്പെട്ട ശുദ്ധീകരണ ശാലയിലെത്തിച്ച 22 കിലോ സ്വര്‍ണ്ണവും നഗരത്തിലെ പ്രമുഖ ജൂവലറികളില്‍ നിന്നുള്ളതാണെന്നും പൊലീസ് വിശദീകരിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും പരസ്പര വിരുദ്ധമായാണ് ഇവര്‍ മൊഴി നല്‍കുന്നതെന്നും പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് എടയാറിലെ ശുദ്ധീകരണ ശാലയിലേക്ക് എത്തിച്ച സ്വര്‍ണ്ണം കവര്‍ച്ച ചെയ്യപ്പെട്ടത്. ഇരുചക്ര വാഹനത്തില്‍ എത്തിയ കവര്‍ച്ചക്കാര്‍ കാറിന്റെ ചില്ലു തകര്‍ത്ത് സ്വര്‍ണ്ണം തട്ടിയെടുക്കുകയായിരുന്നു. 22 കിലോ സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടത്. കാറില്‍ സ്വര്‍ണ്ണം കൊണ്ട് വന്ന നാലു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വര്‍ഷങ്ങളായി എടയാറില്‍ പ്രവര്‍ത്തിക്കുന്ന ശുദ്ധീകരണ ശാലയ്ക്ക് മുന്നിലാണ് കവര്‍ച്ച നടന്നത്.