Thursday, April 25, 2024
HomeNationalവ്യോമപാത ലംഘിച്ച പാക് വിമാനം ജയ്പൂരില്‍ ഇറക്കിപ്പിച്ചു

വ്യോമപാത ലംഘിച്ച പാക് വിമാനം ജയ്പൂരില്‍ ഇറക്കിപ്പിച്ചു

അതിര്‍ത്തി കടന്നെത്തിയ പാക് വിമാനം ജയ്പൂരില്‍ ഇറക്കിപ്പിച്ചു. ജോര്‍ജിയന്‍ തലസ്ഥാനമായ തിബിലിസില്‍ നിന്നും കറാച്ചി വഴി ഡല്‍ഹിയിലേക്ക് വന്ന അന്റനോവ്-12 കാര്‍ഗോ വിമാനമാണ് ജയ്പൂരിലിറക്കിയത്. ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് വിമാനം ഉപയോഗിച്ചാണ് പാക് വിമാനം ജയ്പൂര്‍ വിമാനത്താവളത്തില്‍ നിര്‍ബന്ധിച്ചിറക്കിയത്. എ.എന്‍ 12 വിഭാഗത്തില്‍പ്പെട്ട വിമാനം വടക്കന്‍ ഗുജറാത്തില്‍ വെച്ചാണ് വ്യോമപാത ലംഘിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ വിമാനം ഇറക്കാന്‍ ഇന്ത്യന്‍ വ്യോമസേന നിര്‍ദ്ദേശം നല്‍കുകയായിരുന്നു.പൈലറ്റുമാരെ ചോദ്യം ചെയ്തുവരികയാണ്. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക സംഘം വിമാനം പരിശോധിച്ചു. 70 കിലോമീറ്ററോളം ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലേക്ക് പാക് വിമാനം കടന്നിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments