ഒരു പാറ്റ സെല്‍ഫി !!!

പാറ്റയെ മുഖത്തുവച്ച്‌ ഒരു സെല്‍ഫി എടുക്കുക എന്നതാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ചാലഞ്ചുകള്‍ . പാറ്റയെന്നു കേല്‍ക്കുമ്ബോള്‍ തന്നെ പലര്‍ക്കും അറപ്പാണ്. എന്നാല്‍ ചാലഞ്ചായാതുകൊണ്ട് ഒന്നു ചെയ്തുനോക്കാം എന്നാണ് ആളുകളുടെ മനോഭാവം. നിരവധി പേരാണ് പാറ്റായെ
മുഖത്ത് വച്ച്‌ സെല്‍ഫിയെടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പലരും പാറ്റയെ വായില്‍ വച്ചുവരെ സെല്‍ഫികള്‍ പകര്‍ത്തി പോസ്റ്റ് ചെയ്തിരിക്കുന്നു.
ഫെയിസ്ബുക്കില്‍ അലക്സ് ഹോഗ് എന്ന മ്യാന്‍മറുകാരനാണ് പാറ്റായെ മുഖത്തുവച്ച്‌ സെല്‍ഫിയെടുത്ത് ആദ്യം പോസ്റ്റ് ചെയ്തത്. ഇങ്ങനെ ചെയ്യാന്‍ സധിക്കുമോ എന്ന് അലക്സ് സുഹൃത്തുളെ ചാലഞ്ച് ചെയ്തു. ഇതോടെ മറ്റുള്ളവരും ഇത്തരത്തില്‍ ചിത്രം പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. ഇത് പിന്നീട് ട്വിറ്ററിലേക്കും മറ്റു സാമൂഹ്യ മാധ്യമങ്ങളിലേക്കും വ്യാപിച്ചു ഇത്തരം ഭ്രാന്തന്‍ ചാലഞ്ചുകള്‍ക്കെതിരെ വലിയ വിമര്‍ശനം സോഷ്യല്‍ മീഡിയായില്‍ തന്നെ ശക്താമായിട്ടുണ്ട്.