വെയ്റ്റര്‍ കാരണം പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ ഹോട്ടല്‍!!!

hacker

ഹോട്ടലിലെ ജീവനക്കാരന്‍ കാരണം ആ ഹോട്ടല്‍ പ്രസിദ്ധമായെങ്കിലോ‌? കര്‍ണാടകയിലെ ഒരു ഹോട്ടലാണ് അവിടുത്തെ വെയ്റ്റര്‍ കാരണം പ്രശസ്തിയുടെ കൊടുമുടിയിലെത്തിയിരിക്കുന്നത്. കര്‍ണാടകയിലെ ശിവമോ​ഗ ജില്ലയിലെ വിനോബ ന​ഗറിലെ ഒരു ഹോട്ടലില്‍‌ ഭക്ഷണം വിളമ്ബുന്നത് മനുഷ്യനിര്‍മ്മിത റോബോര്‍ട്ടാണ്. ഉപ​ഹാര ദര്‍ശിനി എന്ന ഹോട്ടലിലാണ് വെയ്റ്ററായി റോബോര്‍ട്ട് ജോലി ചെയ്യുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഹോട്ടലില്‍‌ റോബോര്‍ട്ട് ജോലി ചെയ്യുന്നത്. ഹോട്ടലില്‍ എത്തുന്നവര്‍ക്ക് ഭക്ഷണവും വെള്ളവുമെല്ലാം പേരിടാത്ത ഈ റോബോര്‍ട്ട് തന്നെയാണ് വിതരണം ചെയ്യുന്നത്. ദിനംപ്രതി നിരവധിയാളുകളാണ് വെയ്റ്ററായി ജോലി ചെയ്യുന്ന ഈ റോബോര്‍ട്ടിനെ കാണാനായി ഹോട്ടലില്‍ എത്തുന്നത്. ഹോട്ടലില്‍ എത്തുന്നവരെ കന്നഡ, ഇം​ഗ്ലീഷ് എന്നീ ഭാഷകളിലായി റോബോര്‍ട്ട് സ്വാ​ഗതം ചെയ്യും. സീറ്റുകളില്‍ ഇരിക്കുന്നവര്‍ക്ക് വിഭവങ്ങള്‍‌ നിര്‍ദ്ദേശിക്കുകയും അവ വിതരണം ചെയ്യുകയും ചെയ്യുന്നത് റോബോര്‍ട്ടാണ്.

അഞ്ചര ലക്ഷം രൂപ ചെലവഴിച്ച്‌ സ്വന്തമാക്കിയ റോബോര്‍ട്ടിന്റെ സേവനത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഹോട്ടലുട‍മ പറഞ്ഞു. റോബോര്‍ട്ടിന്റെ ചലനവും വേ​ഗതയും നിയന്ത്രിക്കാന്‍ കഴിയും. വെറും രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ഒരു ദിവസം മുഴുവനും റോബോര്‍‌ട്ടിന് പ്രവര്‍ത്തിക്കാനാകുമെന്നും ഹോട്ടലുടമ പറഞ്ഞു. മനുഷ്യനിര്‍മ്മിത റോബേര്‍ട്ടിനെ ഹോട്ടലിലെ ജീവനക്കാരനായി നിയോ​ഗിക്കുന്ന രാജ്യത്തെ മൂന്നാമത്തെ ഹോട്ടലാണ് ഉപ​ഹാര ദര്‍ശിനി.