ന്യൂജേഴ്‌സി: കോവിഡിനെതിരായ പോരാട്ടത്തില്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍മാരായ പിതാവിനും മകള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ന്യൂജഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി.
ജീവനുവേണ്ടി പിടയുന്ന സഹജീവികളെ ചികിത്സിക്കുന്നതിനും അവര്‍ക്ക് ആശ്വാസവാക്കുകള്‍ പറഞ്ഞു കൊടുക്കുന്നതിനും തയാറായി പ്രായത്തെ പോലും അവഗണിച്ചു ഓടിനടന്ന ഡോ. സത്യേന്ദ്രദേവു ഖന്ന(78), മകള്‍ ഡോ. പ്രിയ ഖന്ന (35) എന്നിവരുടെ സേവനങ്ങളെ വര്‍ണിക്കുവാന്‍ വാക്കുകളില്ലെന്നും അവരോടുള്ള കടപ്പാടു വര്‍ണനാതീതമാണെന്നും മേയ് ഏഴിനു പുറത്തിറക്കിയ അനുശോചന സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. ഇരുവരുടേയും വിയോഗം സംസ്ഥാനത്തിന് താങ്ങാവുന്നതിനപ്പുറമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പതിറ്റാണ്ടുകള്‍ ന്യൂ ജേഴ്‌സി ഹോസ്പിറ്റലുകളില്‍ ശസ്ത്രക്രിയ വിഭാഗത്തിന്‍റെ തലവനായി പ്രവര്‍ത്തിരുന്ന ഡോ. സത്യേന്ദ്രദേവും ഇന്‍റേണല്‍ മെഡിസിനിലും നെഫ്രോളജിയിലും !ഡബിള്‍ ബോര്‍ഡ് സര്‍ട്ടിഫൈഡായ മകള്‍ പ്രിയങ്ക ഖന്നയും ജനഹൃദയങ്ങളില്‍ എന്നും സ്മരിക്കപ്പെടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
സത്യേന്ദ്ര ദേവിന്‍റെ ഭാര്യ ശിശുരോഗ വിദഗ്ധയാണ്. പ്രിയങ്കയ്ക്ക് പുറമേ ഇവര്‍ക്ക് രണ്ടു മക്കളു കൂടിയുണ്ട്. ഒരാള്‍ എമര്‍ജന്‍സി മെഡിസനില്‍ ഫിസിഷ്യനും മറ്റൊരാള്‍ ശിശുരോഗ വിദഗ്ധനുമാണ്. അഞ്ചു ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ് ഈ കുടുംബം.
മകള്‍ ഏപ്രില്‍ 13 നും സത്യേന്ദ്രദേവ് ഏപ്രില്‍ 21 നുമാണ് കോവിഡിനു കീഴടങ്ങിയത്