കർഷകർക്കെതിരായ നീക്കമാണ് കന്നുകാലി വിജ്ഞാപനമെന്നും കശാപ്പ് നിരോധിച്ച സാഹചര്യത്തിൽ അവയുടെ സംരക്ഷണം കേന്ദ്ര സർക്കാർ ഏെറ്റടുക്കണമെന്നും ആവശ്യം. കേന്ദ്ര സർക്കാറിെൻറ കന്നുകാലി വിജ്ഞാപനത്തിന് എതിരെ ജന്തർമന്തറിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് ഇൗ ആവശ്യം ഉയർന്നത്.
രാജ്യത്ത് 10 ലക്ഷം കന്നുകാലികളാണ് സംരക്ഷിക്കാൻ ആളില്ലാതെ തെരുവുകളിൽ അലഞ്ഞുതിരിയുന്നത്. അഖിലേന്ത്യ കിസാൻസഭ, അഖിലേന്ത്യ കർഷക തൊഴിലാളി യൂനിയൻ, ദലിത് ശോഷൻ മുക്തി മഞ്ച്, ഡൽഹി സോളിഡാരിറ്റി ഗ്രൂപ്, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ, നാഷനൽ െഫഡറേഷൻ ഒാഫ് ഇന്ത്യൻ വുമൺ, എസ്.എഫ്.െഎ എന്നീ സംഘടനകളാണ് പ്രതിഷേധം നടത്തിയത്. ഹനൻമൊല്ല, വിജു കൃഷ്ണൻ, സുനിത് ചോപ്ര, മറിയം ധവാലേ, ആനി രാജ, പ്രസാദ്, സ്നേഹലത, പ്രശാന്ത് മുഖർജി എന്നിവർ സംസാരിച്ചു.