“സന്യാസി വേഷം ധരിച്ച കൊടുംക്രിമിനലാണ് ബാബ രാംദേവ്” അനുയായിരുന്ന ഡോ. മീര

babha ramdev

ബാബാ രാംദേവ് സന്യാസി വേഷം ധരിച്ച കൊടും ക്രിമിനലാണെന്ന ആരോപണവുമായി മുന്‍ അനുയായിരുന്ന യുവതി രംഗത്ത്. ഡോ. മീരയാണ് സോഷ്യല്‍ മീഡിയയിലൂടെ രാംദേവ് ആട്ടിന്‍ തോലിട്ട ചെന്നായയാണെന്ന ആരോപണവുമായി രംഗത്ത് വന്നത്.രാംദേവിനെതിരെയുള്ള തന്റെ ആരോപണങ്ങള്‍ 44 പേജുള്ള ഒരു കത്താക്കി താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അയച്ചിരുന്നെന്നും എന്നാല്‍ അതുകൊണ്ടൊന്നും കാര്യമുണ്ടായില്ലെന്നും യുവതി ഫെയ്സ്‌ബുക്ക് വീഡിയോയില്‍ പറയുന്നു. മുന്‍ ഗുരുവായ രാജീവ് ദീക്ഷിതിന്റെ കൊലപാതകത്തിന് പോലും രാംദേവ് ഉത്തരവാദിയാണെന്നതടക്കമുള്ള ആരോപണങ്ങളാണ് പ്രധാനമന്ത്രിയടക്കമുള്ള ബിജെപി നേതാക്കള്‍ക്ക് ഏറെ അടുപ്പമുള്ള രാംദേവിനെ കുറിച്ച്‌ മീര ആരോപിച്ചത്. രാജ്യത്തെ കൊള്ളയടിക്കാന്‍ സന്യാസിയായി വേഷം ധരിച്ചെത്തിയ ക്രിമിനലുകളാണ് അവിടെ മൊത്തം. പതഞ്ജലിയുടെ നിര്‍മാണ യൂണിറ്റില്‍ ഞാനും ഉണ്ടായിരുന്നു. വ്യാജ ഉല്‍പ്പന്നങ്ങളാണ് പതഞ്ജലി എന്ന ബ്രാന്‍ഡിന് കീഴില്‍ വിറ്റഴിക്കുന്നത്. ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ട്. ഒരിക്കലും വിവാഹം കഴിക്കില്ലെന്നും ഒരു സന്യാസിയുടെ ജീവിതം നയിക്കുന്നുവെന്നുമാണ് അയാള്‍ പറയുന്നത്. എന്നാല്‍ അദ്ദേഹത്തെ ‘സേവിക്കാന്‍’ നിരവധി ‘ഹണിപ്രീതുമാരുണ്ട്’. കോടിക്കണക്കിന് രൂപയാണ് രാംദേവ് ഓരോ മാസവും മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്. പുനിയ പ്രസുന്‍ ബജ്‌പേയി പോലുള്ള മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം വേണ്ടവിധം കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. ഇതെല്ലാമാണ് യഥാര്‍ത്ഥ ബാബ” യുവതി പറയുന്നു. ഗുരു രാജീവ് ദീക്ഷിതിനെ ഇവര്‍ തന്നെ കൊലപ്പെടുത്തിയതാണെന്നുള്ള തെളിവുകളുമായി പലയിടത്തും ചെന്നെങ്കിലും ആരും കാര്യമായി എടുത്തില്ലെന്നും മീര പറയുന്നു. ബാബാ രാംദേവ് സന്യാസി വേഷം ധരിച്ച കൊടും ക്രിമിനലാണെന്ന ആരോപണവുമായി മുന്‍ അനുയായിരുന്ന യുവതി രംഗത്ത്. ഡോ. മീരയാണ് സോഷ്യല്‍ മീഡിയയിലൂടെ രാംദേവ് ആട്ടിന്‍ തോലിട്ട ചെന്നായയാണെന്ന ആരോപണവുമായി രംഗത്ത് വന്നത്.രാംദേവിനെതിരെയുള്ള തന്റെ ആരോപണങ്ങള്‍ 44 പേജുള്ള ഒരു കത്താക്കി താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അയച്ചിരുന്നെന്നും എന്നാല്‍ അതുകൊണ്ടൊന്നും കാര്യമുണ്ടായില്ലെന്നും യുവതി ഫെയ്സ്‌ബുക്ക് വീഡിയോയില്‍ പറയുന്നു. മുന്‍ ഗുരുവായ രാജീവ് ദീക്ഷിതിന്റെ കൊലപാതകത്തിന് പോലും രാംദേവ് ഉത്തരവാദിയാണെന്നതടക്കമുള്ള ആരോപണങ്ങളാണ് പ്രധാനമന്ത്രിയടക്കമുള്ള ബിജെപി നേതാക്കള്‍ക്ക് ഏറെ അടുപ്പമുള്ള രാംദേവിനെ കുറിച്ച്‌ മീര ആരോപിച്ചത്. രാജ്യത്തെ കൊള്ളയടിക്കാന്‍ സന്യാസിയായി വേഷം ധരിച്ചെത്തിയ ക്രിമിനലുകളാണ് അവിടെ മൊത്തം. പതഞ്ജലിയുടെ നിര്‍മാണ യൂണിറ്റില്‍ ഞാനും ഉണ്ടായിരുന്നു. വ്യാജ ഉല്‍പ്പന്നങ്ങളാണ് പതഞ്ജലി എന്ന ബ്രാന്‍ഡിന് കീഴില്‍ വിറ്റഴിക്കുന്നത്. ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ട്. ഒരിക്കലും വിവാഹം കഴിക്കില്ലെന്നും ഒരു സന്യാസിയുടെ ജീവിതം നയിക്കുന്നുവെന്നുമാണ് അയാള്‍ പറയുന്നത്. എന്നാല്‍ അദ്ദേഹത്തെ ‘സേവിക്കാന്‍’ നിരവധി ‘ഹണിപ്രീതുമാരുണ്ട്’. കോടിക്കണക്കിന് രൂപയാണ് രാംദേവ് ഓരോ മാസവും മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്. പുനിയ പ്രസുന്‍ ബജ്‌പേയി പോലുള്ള മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം വേണ്ടവിധം കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. ഇതെല്ലാമാണ് യഥാര്‍ത്ഥ ബാബ” യുവതി പറയുന്നു. ഗുരു രാജീവ് ദീക്ഷിതിനെ ഇവര്‍ തന്നെ കൊലപ്പെടുത്തിയതാണെന്നുള്ള തെളിവുകളുമായി പലയിടത്തും ചെന്നെങ്കിലും ആരും കാര്യമായി എടുത്തില്ലെന്നും മീര പറയുന്നു.