മോദിപ്പേടി ഉണ്ട്; പിണറായിപ്പേടി ഇല്ല!

pinarayi

രാജ്യത്ത് മോദിപ്പേടി ഉണ്ട്. പക്ഷെ കേരളത്തില്‍ പിണറായിപ്പേടി ഇല്ല മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതാണിത് . ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഇവിടെ ആ സ്ഥിതിയില്ല. പേടിയുടെ അന്തരീക്ഷം സംസ്ഥാനത്ത് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വര്‍ഗീയ ചേരിതിരിവിന് ആഹ്വാനം നടത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ഇവിടെ ഉണ്ടായിരുന്നുവെന്ന് പിണറായി പറഞ്ഞു. അവര്‍ക്കെതിരെ ആരും ഇറങ്ങിയില്ല. ഇപ്പോഴും അവര്‍ ആ ജോലി അതുപോലെ ചെയ്യുന്നുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. മോദിപ്പേടി പോലെ സംസ്ഥാനത്ത് പിണറായിപ്പേടിയുമുണ്ടെന്ന് കെ.സി. ജോസഫ് വിമര്‍ശിച്ചിരുന്നു.