ഡൽഹി ഉരുകുന്നു ; മുംബൈ നനയുന്നു

RAIN & HEAT

ഡൽഹി ഉരുകുമ്പോൾ മുംബൈ നനയുന്നു. ഡൽഹിയിൽ കനത്ത ചൂടും മുംബൈയിൽ കനത്ത മഴയും.


രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡൽഹിയിൽ റി​ക്കാ​ര്‍​ഡ് താ​പ​നി​ല 48 ഡി​ഗ്രി സെ​ല്‍​ഷ്യ​സാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യത്. ജൂ​ണ്‍ മാ​സ​ത്തി​ലെ എ​റ്റ​വും കൂ​ടി​യ ചൂ​ടാണിത് . 2014 ജൂ​ണ്‍ 9 ​ന് മു​മ്പ് രേ​ഖ​പ്പെ​ടു​ത്തി​യ 47.8 ഡി​ഗ്രി​യി​ല്‍ ആ​യി​രു​ന്നു ഇ​തി​ന് മുൻപത്തെ റി​ക്കാ​ര്‍​ഡ് ചൂ​ട്.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി 45 ഡി​ഗ്രി സെ​ല്‍​ഷ്യ​സി​ന് മു​ക​ളി​ലാ​ണ് ചൂ​ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ര​ണ്ട് ദി​വ​സ​ത്തേ​ക്ക് കൂ​ടി ചൂ​ട് 45 ഡി​ഗ്രി​ക്ക് മു​ക​ളി​ല്‍ നി​ല്‍​ക്കാ​നാ​ണ് സാ​ധ്യ​ത.

ജൂ​ണ്‍ 13ന് ​ചെ​റി​യ മ​ഴ പെ​യ്യാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ​റ​യു​ന്നു. ഇ​തോ​ടെ ചൂ​ട് ര​ണ്ട് ഡി​ഗ്രി​യോ​ളം താ​ഴു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

മുംബൈയില്‍ തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളം താത്കാലികമായി അടച്ചു. ഇതോടെ മുബൈയിലേക്കുള്ള വിമാനങ്ങള്‍ മറ്റിടങ്ങളിലേക്ക് തിരിച്ച്‌ വിട്ടു.