പമ്പാനദിയിലെ പ്രളയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന കടവുകള്‍ കളക്ടര്‍ സന്ദര്‍ശിച്ചു

പമ്പാനദിയില്‍ അടിഞ്ഞുകൂടിയ പ്രളയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് സന്ദര്‍ശിച്ചു വിലയിരുത്തി. പമ്പ, അച്ചന്‍കോവില്‍, മണിമല നദികളിലെ 44 കടവുകളില്‍നിന്നാണ് ഒഴുക്ക് തടസപ്പെടുന്ന എക്കല്‍ ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത്. 44 കടവുകളില്‍ നിന്ന് നദിയുടെ ഒഴുക്ക് തടസപ്പെടുത്തുന്ന പ്രളയ അവശിഷ്ടങ്ങള്‍ നീക്കുന്നതിന് സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിന്ന് 2,25,47,000 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഏകദേശം 104427.55 ഘനമീറ്റര്‍ പ്രളയ അവശിഷ്ടങ്ങളാണ് ഇത്തരത്തില്‍ നീക്കം ചെയ്യുന്നത്. ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സമര്‍പ്പിച്ച എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. റാന്നി താലൂക്കില്‍ 26, കോഴഞ്ചേരി താലൂക്കില്‍ 6, അടൂര്‍ താലൂക്ക് 2, കോന്നി താലൂക്ക് 2, തിരുവല്ല താലൂക്ക് 6, മല്ലപ്പള്ളി താലൂക്ക് 2 എന്നീ കടവുകളില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത്.

 വെച്ചൂച്ചിറ പഞ്ചായത്തിലെ എടത്തിക്കാവ്, ഇടകടത്തി, റാന്നി പഞ്ചായത്തിലെ താനത്തുകടവ്, പറമ്പത്ത് കടവ്, പ്ലാവേലില്‍ കടവ്, ഷാപ്പൂര്‍കടവ്, മൂഴികടവ്, ജലനിധി ടാങ്ക് കടവ്, സാഗര്‍ കടവ്, ഡെല്‍റ്റ കടവ്, മുക്കം കോസ്‌വേ കടവ്, മറ്റപ്പള്ളി കടവ്, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ഊട്ടുപുഴ കടവ്, റാന്നി പാലത്തിനു സമീപം, നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ അത്തിക്കയം പാലത്തിന് സമീപം, വന്നിരുപ്പന്‍മൂഴി കടവ്, കുരുമ്പന്‍മൂഴി കടവ്, ചെറുകോല്‍ പഞ്ചായത്തിലെ ചക്കപ്പാലം കടവ്, തേവര്‍ കടവ്, ചാരുമൂട്ടില്‍ കടവ്, നെടുമണ്‍ കടവ്, താനത്ത് കടവ്, അയിരൂര്‍ പഞ്ചായത്തിലെ കള്ളിയത്ത് കടവ്, റാന്നി അങ്ങാടി പഞ്ചായത്തിലെ താമരശേരി കടവ്, ഇളങ്കാവില്‍ കടവ്, റാന്നി പെരുനാട് പഞ്ചായത്തിലെ മുക്കം കോസ് വേയ്ക്ക് സമീപം, ആറന്മുള പഞ്ചായത്തിലെ ആഞ്ഞിലിമൂട്ടില്‍ കടവ്, സത്രക്കടവിനു സമീപം, കുളനട പഞ്ചായത്തിലെ പന്തല്ലാവില്‍ കടവ്, വാഴുവേലില്‍ കടവ്, ഓമല്ലൂര്‍ പഞ്ചായത്തിലെ ആറാട്ട് കടവ്, ചെന്നീര്‍ക്കര പഞ്ചായത്തിലെ മാത്തൂര്‍ ഭാഗം, തുമ്പമണ്‍ പഞ്ചായത്തിലെ അച്ചന്‍കോവിലാറുകടവ്, പന്തളം മുന്‍സിപ്പാലിറ്റിയിലെ മുറ്റത്ത് മൂലയില്‍ കടവ്, സീതത്തോട് പഞ്ചായത്തിലെ ശ്രീകൃഷ്ണപുരം വലിയതോട് സമീപം, മലയാലപ്പുഴ പഞ്ചായത്തിലെ പുന്നൂര്‍ കടവ്, കവിയൂര്‍ പഞ്ചായത്തിലെ മണിമലയാറ് കടവുകള്‍, നിരണം പഞ്ചായത്തിലെ പമ്പാനദി കടവുകള്‍, നെടുമ്പ്രം പഞ്ചായത്തിലെ മണിമലയാറിന്റെ കൈവഴി കടവുകള്‍, കടപ്ര പഞ്ചായത്തിലെ പമ്പ, മണിമല നന്ദികളിലെ കടവുകള്‍, ഇരവിപേരൂര്‍ പഞ്ചായത്തിലെ മണിമലയാറ്റിലെ കടവുകള്‍, കുറ്റൂര്‍ പഞ്ചായത്തിലെ മണിമലയാറ് കടവുകള്‍, പുറമറ്റം പഞ്ചായത്തിലെ മണിമലയാറിന്റെ കടവുകള്‍, എഴുമറ്റൂര്‍ പഞ്ചായത്തിലെ മണിമലയാറ് കടവുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് നദിയിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത്. നദികളിലെ 44 കടവുകളില്‍ നിന്ന് പ്രളയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് ചൊവ്വാഴ്ച്ചയാണ് (ജൂണ്‍ 9) പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. നദിയിലെ അവശിഷ്ടങ്ങള്‍  ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തിലാണു പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പ്രളയ അവശിഷ്ടങ്ങള്‍ നീക്കംചെയ്യുന്ന റാന്നിയിലെ പ്ലാവേലികടവ്, ഡെല്‍റ്റാകടവ്, മറ്റപ്പള്ളികടവ്, കൈലാത്ത്കടവ് എന്നിവിടങ്ങളാണ് ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചത്. പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജൂണ്‍ 15ന് അകം നദിയിലെ പ്രളയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനാണു ലക്ഷ്യമിടുന്നത്. റാന്നി തഹസില്‍ദാര്‍ പി.ജോണ്‍ വര്‍ഗീസ്, ഇറിഗേഷന്‍ എ.ഇ ജയകൃഷ്ണന്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.