പൊലീസിലെട്രോളന്മാര്‍ക്ക് ബാജ്ഡ് ഓഫ് ഓണര്‍

keralapolice

കേരള പൊലീസിലെ ട്രോളന്മാര്‍ക്ക് ബാജ്ഡ് ഓഫ് ഓണര്‍ പുരസ്‌കാരം. കുറ്റാന്വേഷണം, ക്രമസമാധാനം തുടങ്ങി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വരെയുള്ള വിവിധ മേഖലകളില്‍ കഴിഞ്ഞ വര്‍ഷം മികവ് പുലര്‍ത്തിയവര്‍ക്കുള്ള പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. നവമാധ്യമങ്ങള്‍ വഴിയുള്ള ഇടപെടലുകളിലൂടെയ ജനങ്ങളുമായി മികച്ച ബന്ധം സ്ഥാപിക്കാന്‍ ഡിപാര്‍ട്ട്‌മെന്റിന് സാധിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് ട്രോളന്‍ പൊലീസുകാര്‍ക്ക് പുരസ്‌കാരം സമ്മാനിച്ചത്. പതിനൊന്നര ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിന് ഉള്ളത്.