Wednesday, April 24, 2024
HomeInternationalവിമാനത്താവളത്തിൽ ലഗേജിന്റെ ഭാരം കുറച്ച യാത്രക്കാരൻ ;എട്ടുകിലോ ടീ ഷർട്ട് ധരിച്ചു

വിമാനത്താവളത്തിൽ ലഗേജിന്റെ ഭാരം കുറച്ച യാത്രക്കാരൻ ;എട്ടുകിലോ ടീ ഷർട്ട് ധരിച്ചു

ലഗേജിന്റെ തൂക്കക്കൂടുതൽ മൂലം പൊല്ലാപ്പ് അനുഭവിക്കാത്ത പ്രവാസികളുണ്ടോ? അധിക ലഗേജ് കൊണ്ടുപോകാൻ ഒരു വിദേശി ഉപയോഗിച്ച തന്ത്രം വൈറലായിരിക്കുകയാണ്.വിമാനത്താവളത്തിൽ ലഗേജിന്റെ ഭാരം കൂടിപ്പോയാലുള്ള പൊല്ലാപ്പുകൾ പ്രവാസികൾക്ക് സുപരിചതമാണ്. ബാഗ് തുറന്ന് അധികമുള്ള സാധനങ്ങൾ ഉപേക്ഷിക്കേണ്ടിവരും. അതല്ലെങ്കിൽ പണം നൽകി സാധനങ്ങൾ കൊണ്ടുപോകാൻ തയ്യാറാകുന്നവരും ഉണ്ട്. എന്നാൽ എട്ടുകിലോയോളം വരുന്ന അധിക ലഗേജ് കൊണ്ടുപോകാൻ ഒരു വിദേശി നടത്തിയ തന്ത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ഫ്രാൻസിലെ വിമാനത്താവളത്തിലെത്തിയ സ്കോട്ലന്റ് കാരനായ ജോൺ ഇർവിനെ ലഗേജിന്റെ അധികഭാരത്തിന്റെ പേരിൽ വിമാനത്താവള അധികൃതർ തടഞ്ഞു. ഇർവിന്റെ ലഗേജ് എട്ട് കിലോഗ്രാം അധികമായിരുന്നു. എന്നാൽ പണം നൽകുന്നത് ഒഴിവാക്കാൻ ബാഗിൽനിന്നും ടീ ഷർട്ടുകൾ ഓരോന്നായി പുറത്തെടുത്ത് അദ്ദേഹം ഒന്നിനു മുകളിൽ 15 ടീ ഷർട്ടുകൾ അണിഞ്ഞു. ഇതോടെ എട്ട് കിലോ ഗ്രാമിന്റെ പ്രശ്നം പരിഹരിക്കപ്പെട്ടു. ശരീരത്തിൽ അണിഞ്ഞിരിക്കുന്ന വസ്ത്രത്തിന്റെ തൂക്കം കണക്കാക്കാൻ നിയമം ഇല്ലാത്തതിനാൽ ജീവനക്കാർ അന്തംവിട്ടുപോയി.

വിമാനത്താവളത്തിലെ കൗണ്ടറിനു മുന്നിൽവെച്ച് ടീ ഷർട്ടുകൾ ധരിക്കുന്ന ഇർവിന്റെ വീഡിയോ ഒപ്പമുണ്ടായിരുന്ന മകൻ പകർത്തുകയായിരുന്നു. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന ദുഷ്കരമായിരുന്നു. തങ്ങൾ എന്തോ കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്നെന്ന സംശയത്തെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചെന്നും മകൻ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments