ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ഷ​ട്ട​റു​ക​ള്‍ എ​ല്ലാം തു​റ​ന്നു

idukki dam

ഷ​ട്ട​റു​ക​ള്‍ എ​ല്ലാം തു​റ​ന്ന് കു​ടു​ത​ല്‍ വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ടാ​ന്‍ ആ​രം​ഭി​ച്ച​തോ​ടെ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്നു തു​ട​ങ്ങി. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഒ​രു മ​ണി​ക്കൂ​റി​ല്‍ 0.06 അ​ടി കു​റ​ഞ്ഞു. നി​ല​വി​ല്‍ 2401.70 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്. ഷ​ട്ട​ര്‍ തു​റ​ന്ന​തി​നു ശേ​ഷം ഇ​ത് ആ​ദ്യ​മാ​യാ​ണ് ഡാ​മി​ലെ ജ​ല​നി​ര​പ്പ് കു​റ​യു​ന്ന​ത്. നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് തു​റ​ന്നു​വി​ടു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കൂ​ട്ടി​യി​രു​ന്നു. സെ​ക്ക​ന്‍​ഡി​ല്‍ 800 ഘ​ന​മീ​റ്റ​ര്‍ വെ​ള്ള​മാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്. അ​ണ​ക്കെ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നേ​ക്കാ​ള്‍‌ കൂ​ടു​ത​ല്‍ വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ക​യാ​ണ്.