ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ മൂന്നു ഡാമുകള്‍ തുറന്നു

rain

ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ മൂന്നു ഡാമുകള്‍ തുറന്നു. കക്കി- ആനതോട്, പമ്പാ ,മൂഴിയാര്‍ ഡാമുകളാണ് തുറന്നിരിക്കുന്നത്. ആനതോട് ഡാം കഴിഞ്ഞ ദിവസം തുറന്നിരുന്നു. പമ്പാ ഡാമില്‍ പരമാവധി സംഭരണ ശേഷിയായ 986.33 മീറ്ററും കക്കി ഡാമില്‍ പരമാവധി ജലനിരപ്പായ 981.46 മീറ്ററുമെത്തിയതോടെയാണ് ഡാമുകള്‍ തുറന്നത്. മൂഴിയാറില്‍ പരമാവധി സംഭരണ ശേഷിയായ 195.63 മീറ്ററില്‍ നിലനിര്‍ത്തി ഡാം തുറന്നുവിട്ടിരിക്കുന്നു. പമ്പാ ഡാം തുറന്നതിനാല്‍ പമ്പയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്.