കടല്‍വഴിയുള്ള ഭീകരാക്രമണസാദ്ധ്യത;ഇന്ത്യന്‍ നാവികസേനയുടെ അതീവജാഗ്രതാ നിര്‍ദേശം

sea

ഇന്ത്യയുടെ സമുദ്രതീര നഗരങ്ങളില്‍ പാകിസ്ഥാനില്‍നിന്ന് കടല്‍വഴിയുള്ള ഭീകരാക്രമണസാദ്ധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ഇന്ത്യന്‍ നാവികസേനയുടെ അതീവജാഗ്രതാ നിര്‍ദേശം. ജമ്മുകാശ്മീരിനെ പകുത്ത് രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റിയതിനും കാശ്മീരിനുണ്ടായിരുന്ന പ്രത്യേക ഭരണഘടനാപദവി ഇല്ലാതാക്കിയതിനും പിന്നാലെയാണ് ഭീകരാക്രമണസാദ്ധ്യതയെന്ന റിപ്പോര്‍ട്ടുകള്‍. റഡാറുകള്‍ വഴിയുള്ള സമുദ്രനിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തിയതായി നാവികസേനയോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പാക് അധീന കാശ്മീരില്‍ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ റൗഫ് അസ്ഗറിന്റെ സാന്നിദ്ധ്യവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല,​ ജയ്ഷെ ഭീകരര്‍ പഞ്ചാബിലെ തങ്ങളുടെ ക്യാമ്ബില്‍നിന്ന് അതിര്‍ത്തി ലക്ഷ്യമാക്കി നീങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യയുടെ തീരപ്രദേശങ്ങളില്‍ പാക് പാക് ഭീകരസംഘടനകള്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നത്,​ ഇന്ത്യയിലുള്ള തങ്ങളുടെ നിഷ്ക്രിയ ഇടനിലക്കാര്‍ (സ്ലീപ്പര്‍ സെല്‍സ്)​ വഴിയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇത്തരം സ്ലീപ്പര്‍ സെല്ലുകള്‍ നേരത്തെ തന്നെ രാജ്യത്തിനകത്തുണ്ടെന്നാണ് സൂചനയെന്ന് മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്നലെ വെളിപ്പെടുത്തി. ഭീകരസംഘം കടല്‍വഴി രാജ്യത്ത് പ്രവേശിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന വിരത്തിന് പിന്നാലെയാണ് സ്ലീപ്പര്‍ സെല്ലുകളെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍