പമ്പ , മണിമല, അച്ചന്‍കോവില്‍, വരട്ടാര്‍ എന്നീ നദികളില്‍ ജലനിരപ്പ് ക്രമാതീതം;മുൻകരുതൽ നടപടികൾ എടുത്തു

pamba manimala rivers

പമ്പ , മണിമല, അച്ചന്‍കോവില്‍, വരട്ടാര്‍ എന്നീ നദികളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു.ഇതിനെ തുടര്‍ന്ന് മുൻകരുതൽ എന്ന നിലയിൽ താഴ്ന്ന പ്രദേശങ്ങളിലടക്കം അവശ്യ സേവനവുമായി പൊലീസിനെ വിന്യസിച്ചു കഴിഞ്ഞു. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂര്‍ താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ സ്ഥിതിഗതികൾ പൊലീസ് പരിശോധിച്ചു . തിരുവന്‍വണ്ടൂര്‍ വില്ലേജിലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഇരമല്ലിക്കര ഹിന്ദു യു.പി സ്കൂള്‍, പുത്തന്‍കാവ് എം.പി യു.പി സ്കൂള്‍ എന്നിവിടങ്ങളിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി.

കഴിഞ്ഞ പ്രളയം രൂക്ഷമായി ബാധിച്ച ജില്ലയിലെ നൂറിലധികം വരുന്ന താഴ്ന്ന പ്രദേശങ്ങളില്‍ വസിക്കുന്ന ജനങ്ങള്‍ക്ക് സഹായവുമായി പൊലീസിനേയും, എന്‍.ഡി.ആര്‍.എഫ് – ഐ.ടി.ബി.പി സേനയേയും വിന്യസിച്ചു. ക്യാമ്ബുകളില്‍ ആഹാരം, കുടിവെള്ളം, വൈദ്യസഹായം മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ വിലയിരുത്തുവാനും സഹായത്തിനുമായി എല്ലാ ക്യാമ്പുകളിലും രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വീതം ചുമതലപ്പെടുത്തി . അടിയന്തര സന്ദർഭങ്ങളിൽ 9 സ്ക്യൂബാ ബോട്ടുകള്‍ ജില്ലയില്‍ ക്രമീകരിച്ചിട്ടുണ്ട് .