തന്റെ കഴിവുകള്‍ ഭര്‍ത്താക്കന്മാരെ കാണിച്ച് അഭിപ്രായം വാങ്ങുകയെന്നത് ഏതൊരു ഭാര്യയും ചെയ്യുന്ന കാര്യമാണ്. എന്നാല്‍ ഒരു ചിത്രം വരച്ച് ഭര്‍ത്താവിനെ കാണിച്ച ഭാര്യ വെട്ടിലായി. ചിത്രം വരച്ചതിന് ഭാര്യയെ ഭര്‍ത്താവ് വീട്ടില്‍ നിന്നും ഇറക്കിവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രമാണ് യുവതി വരച്ചത്. ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലെ സിക്കന്തര്‍പൂരിലാണ് സംഭവം. നഗ്മ പര്‍വീന്‍ എന്ന യുവതി താന്‍ വരച്ച ചിത്രങ്ങള്‍ തന്റെ ഭര്‍ത്താവായ പര്‍വേസ് ഖാനെ കാണിക്കുകയായിരുന്നു. ചിത്രം കണ്ട് കോപാകുലനായ പര്‍വേസ് നഗ്മയെ മര്‍ദ്ദിക്കുകയും വീട്ടില്‍ നിന്ന് ഇറക്കി വിടുകയുമായിരുന്നു. മകളെ ഭര്‍തൃഗൃഹത്തില്‍ നിന്ന് ഇറക്കി വിട്ടതിനെ തുടര്‍ന്ന് നഗ്മയുടെ പിതാവ് പര്‍വേസിന്റെ വീട്ടിലെത്തുകയും അനുനയിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, നഗ്മയ്ക്ക് ഭ്രാന്താണെണും മോദിയുടെയും യോഗി ആദിത്യനാഥിന്റെയും ചിത്രം വരച്ച നഗ്മയ്ക്കു തങ്ങള്‍ക്കൊപ്പം ജീവിക്കാനുള്ള അര്‍ഹതയില്ലെന്നുമാണ് ഭര്‍തൃമാതാവും ഭര്‍ത്താവും പറഞ്ഞത്. മകളെ തിരിച്ചു വീട്ടില്‍ കയറ്റാന്‍ നഗ്മയുടെ പിതാവ് വന്ന് അപേക്ഷിച്ചെങ്കിലും യോഗിയുടെയും മോദിയുടെയും പടം വരച്ച യുവതി തങ്ങളുടെ വീട്ടില്‍ ജീവിക്കാന്‍ അര്‍ഹയല്ലെന്ന് ഭര്‍ത്താവും അമ്മായിയമ്മയും പറഞ്ഞു. തുടര്‍ന്ന്, പെണ്‍കുട്ടിയെ വീട്ടില്‍ നിന്നു പുറത്താക്കിയതും, സ്ത്രീധനത്തിന്റെ പേരില്‍ സ്ഥിരമായി ഭര്‍ത്താവും അമ്മായി അമ്മയും പീഡിപ്പിച്ചിരുന്നതായും കാണിച്ച് ഷംസര്‍ ഖാന്‍ പാരാതി നല്‍കി.
മോദിയുടെയും ആദിത്യനാഥിന്റെയും ചിത്രം വരച്ച ഭാര്യക്ക് കിട്ടിയ പണി
RELATED ARTICLES