Thursday, April 18, 2024
HomeKeralaക​യ​ര്‍ കെ​ട്ടി റോഡിൽ ഗതാഗതം തടയരുതെന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

ക​യ​ര്‍ കെ​ട്ടി റോഡിൽ ഗതാഗതം തടയരുതെന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

ക​യ​റോ അ​തു​പോ​ലു​ള്ള വ​ള്ളി​ക​ളോ റോ​ഡി​നു കു​റു​കെ കെ​ട്ടി ഒ​രു കാ​ര​ണ​വ​ശാ​ലും ഗ​താ​ഗ​തം ത​ട​യ​രു​തെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്. വാ​ഹ​ന​ങ്ങ​ള്‍ വ​ഴി തി​രി​ച്ചു​വി​ടാ​ന്‍ പോ​ലീ​സ് ഉ​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്തി​ന് മു​മ്ബ് ത​ന്നെ വ​ഴി തി​രി​യ​ണം എ​ന്ന ബോ​ര്‍​ഡ് സ്ഥാ​പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ല്‍ ട്രാ​ഫി​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ജോ​ലി​ക്ക് നി​യോ​ഗി​ക്ക​ണം.ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ബാ​രി​ക്കേ​ഡും റി​ഫ്ള​ക്റ്റ​റു​ക​ളു​ള്ള ബോ​ര്‍​ഡു​ക​ളും ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് വ​ള​രെ അ​ക​ലെ നി​ന്ന് കാ​ണാ​വു​ന്ന ത​ര​ത്തി​ല്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments