കന്യാസ്ത്രീക്ക് പിന്തുണയുമായി യാക്കോബായ നിരണം ഭദ്രസനാധിപന്‍

bishop

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീക്ക് പിന്തുണയുമായി യാക്കോബായ നിരണം ഭദ്രസനാധിപന്‍. രാഷ്ട്രീയത്തിലായാലും സഭയിലായാലും ഇരകള്‍ക്കൊപ്പമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഫേസ്ബുക്കിലൂടെയായിരുന്നു മാര്‍ കൂറിലോസിന്‍റെ പ്രതികരണം.നേരത്തെ ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീകളുടെ ബലാത്സംഗ പരാതി മിഷണറീസ് ഓഫ് ജീസസ് തള്ളിയിരുന്നു. ആരോപണം വാസ്തവ വിരുദ്ധമാണെന്നും കന്യാസ്ത്രീകളുടെ സമരം അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നുവെന്ന് മിഷണറീസ് ഓഫ് ജീസസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിരണം ഭദ്രാസനാധിപന്റെ പിന്തുണ.