ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണം വൈകിപ്പിക്കരുതെന്ന് ചെന്നിത്തല

ramesh chennithala

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയില്‍ അന്വേഷണം വൈകിപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്ന പരാതി വ്യാപകമാണ്. 76 ദിവസമായിട്ടും അന്വേഷണം പൂര്‍ത്തിയായില്ല എന്നത് ഗൗരവതരമാണ്.അന്വേഷണത്തില്‍ കാലതാമസം വരുത്തുന്ന നീക്കങ്ങളൊന്നും തന്നെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലെന്നും കേസില്‍ കുറ്റക്കാര്‍ എത്ര ഉന്നതരായാലും നീതിന്യായ സംവിധാനം നിഷ്‌കര്‍ഷിക്കുന്ന ശിക്ഷ നല്‍കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അന്വേഷണത്തില്‍ കാലതാമസം വരുത്തിയതില്‍ സര്‍ക്കാര്‍ മറുപടി പറയണം. കുറ്റക്കാര്‍ക്കെതിരായ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. പി. കെ ശശി എം എല്‍ എയുടെ കാര്യത്തിലും സര്‍ക്കാര്‍ കുറ്റവാളിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു