Friday, October 11, 2024
HomeCrimeറാന്നിയിൽ സപ്ലൈകോ ജീവനക്കാരെ വിഡ്ഢികളാക്കി 26 ലക്ഷം രൂപയുടെ തട്ടിപ്പ്

റാന്നിയിൽ സപ്ലൈകോ ജീവനക്കാരെ വിഡ്ഢികളാക്കി 26 ലക്ഷം രൂപയുടെ തട്ടിപ്പ്


സപ്ലൈകോയില്‍ റേഷന്‍ വാതില്‍പ്പടി വിതരണത്തിന്റ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. ഒരു വര്‍ഷമായി ബാങ്ക് രേഖകള്‍ തിരുത്തി വാതില്‍പ്പടി വിതരണ കരാറുകാരന്റ സഹായി തട്ടിയെടുത്തത് 26 ലക്ഷം രൂപ.

പത്തനംതിട്ട റാന്നി താലൂക്കിലാണ് സപ്ലൈകോ
ജീവനക്കാരെ വിഡ്ഢികളാക്കിയുള്ള തട്ടിപ്പ്. റാന്നിയിലെ 52 റേഷന്‍ വ്യാപാരികള്‍ സപ്ലൈകോയിലേക്ക് അടക്കാന്‍ നല്‍കിയ പണമാണ് കരാറുകാരന്റ സഹായി തട്ടിയെടുത്തത്.

ഭക്ഷ്യധാന്യങ്ങള്‍ക്കുള്ള തുക ഒാരോ മാസവും വ്യാപാരികള്‍ ബാങ്കിടച്ചശേഷം രസീത് സപ്ലൈകോ ഡിപ്പോയിലെത്തിക്കണം. എങ്കിലേ അരിയും ഗോതമ്ബും കടകളില്‍ എത്തിച്ചു നല്‍കൂ. റാന്നിയില്‍ ഈ പണം ശേഖരിച്ച്‌ ബാങ്കിലടച്ചിരുന്നത് വാതില്‍പ്പടി വിതരണകരാറുകാരന്റ സഹായിയായ ഇല്യാസ് ആയിരുന്നു. വ്യാപാരികള്‍ നല്‍കുന്നതില്‍ തുഛമായ തുകയേ ഇയാള്‍ ഫെഡറല്‍ ബാങ്കില്‍ അടച്ചിരുന്നുള്ളു.

ഉദാഹരണത്തിന് 40523 രൂപ നല്‍കിയാല്‍ വെറും 523 രൂപയേ അടയ്ക്കൂ. എന്നിട്ട് ബാങ്കില്‍ നിന്ന് ലഭിക്കുന്ന രതീസില്‍ 523 ന് മുമ്ബില്‍ 40 കൂടി എഴുതിച്ചേര്‍ത്ത് 40523 ആക്കി ഡിപ്പോയില്‍ നല്‍കും. നാല്‍പതിനായിരം രൂപ ഇല്യാസ് തട്ടിയെടുക്കും.

2018 സെപ്റ്റംബര്‍ മുതല്‍ കഴിഞ്ഞ ജൂലൈവരെയുള്ള 11 മാസം കൊണ്ട് 26 ലക്ഷം രൂപയാണ് കരാറുകാരന്റ സഹായി തട്ടിയെടുത്തത്. വ്യാപാരികള്‍ ബാങ്കിലടച്ച തുകയും ഡിപ്പോയില്‍ നിന്ന് കടകളിലേക്ക് അയച്ച ഭക്ഷ്യധാന്യങ്ങളുടെ അളവും ഒാരോമാസവും ഒത്തുനോക്കണം. എന്നാല്‍ ഒരു വര്‍ഷമായി സപ്ലൈകോ ഉദ്യോഗസ്ഥര്‍ ഇത് ചെയ്തിട്ടില്ല.

ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്ഇത്രയു നാള്‍ തട്ടിപ്പ് തുടരാന്‍ കാരണമായത്. അതേസമയം, കരാറുകാരനോ ഉദ്യോഗസ്ഥര്‍ക്കോ ക്രമക്കേടില്‍ പങ്കുണ്ടോയെന്ന് വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. തട്ടിപ്പ് നടത്തിയ ഇല്യാസ് ഒളിവിലാണ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments