Saturday, April 20, 2024
HomeInternationalസൈബര്‍ ആക്രമണത്തിലൂടെ എ.ടി.എമ്മുകള്‍ കൊള്ളയടിക്കപ്പെടാന്‍ സാദ്ധ്യത; അമേരിക്കയിൽ മുന്നറിയിപ്പ്

സൈബര്‍ ആക്രമണത്തിലൂടെ എ.ടി.എമ്മുകള്‍ കൊള്ളയടിക്കപ്പെടാന്‍ സാദ്ധ്യത; അമേരിക്കയിൽ മുന്നറിയിപ്പ്

സൈബര്‍ ആക്രമണത്തിലൂടെ എ.ടി.എമ്മുകള്‍ കൊള്ളയടിക്കപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് അമേരിക്കയിലെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്. ഫെഡറല്‍ ബ്യൂറോ ഒഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ), ആഭ്യന്തരസുരക്ഷാ വകുപ്പ്, ധനകാര്യ വകുപ്പ് എന്നിവയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.’ ഇതിനുപിന്നില്‍ ഉത്തര കൊറിയ ആണെന്നാണ് ഏജന്‍സികളുടെ നിഗമനം. 2016 മുതല്‍ കോടിക്കണക്കിന് ഡോളര്‍ ഇത്തരത്തില്‍ കവര്‍ച്ച ചെയ്യാന്‍ ഉത്തര കൊറിയ ഹാക്കര്‍മാരെ അനുവദിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ആഫ്രിക്ക, ഏഷ്യ എന്നി വന്‍കരകളിലെ ധനകാര്യ സ്ഥാപനങ്ങളുടെ എ.ടി.എമ്മുകളിലായിരുന്നു ഇതുവരെ\’ഫാസ്റ്റ്കാഷ്\’രീതിയില്‍ പണം കവര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. യു.എസിലെ യാതൊരു ധനകാര്യ സ്ഥാപനങ്ങളിലും ഇത്തരമൊരു കവര്‍ച്ച നടന്നതായി ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് ഏജന്‍സികള്‍ പറയുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി സുരക്ഷാ ഏജന്‍സികള്‍ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കി വരികയായിരുന്നു. എ.ടി.എം മെഷീനുകളില്‍ നേരിട്ട് ദ്വാരങ്ങളുണ്ടാക്കി കവര്‍ച്ച നടക്കുമെന്നാണ് അടുത്തിടെസീക്രട്ട് സര്‍വീസ്‌നല്‍കിയസൂചന. എ.ടി.എം കവര്‍ച്ച നടക്കുമെന്ന്‌ ലോകത്ത്‌ എല്ലായിടത്തുമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ആഗസ്റ്റില്‍ എഫ്.ബി.ഐ മുന്നറിയിപ്പ് നല്‍കിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments