പാലാരിവട്ടം മേല്‍പാലം അനുമതിയില്ലാതെ പൊളിക്കരുതെന്ന് ഹൈക്കോടതി

palarivattom

പാലാരിവട്ടം മേല്‍പാലം അനുമതിയില്ലാതെ പൊളിക്കരുതെന്ന് ഹൈക്കോടതി. ബലക്ഷയം വിലയിരുത്താന്‍ ലോഡ്‌ടെസ്റ്റ് നടത്തുന്നുണ്ടോയെന്ന് അറിയിക്കണമെന്നും രണ്ടാഴ്ചക്കകം ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും ഹൈകോടതി വ്യക്തമാക്കി.

പാലം പൊളിക്കാനുള്ള തീരുമാനത്തിനെതിരെ അസോസിയേഷന്‍ ഓഫ് സ്ട്രക്ച്ചറല്‍ ആന്‍ഡ് ജിയോ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടിങ് എഞ്ചിനിയേഴ്‌സും അതിന്റെ മുന്‍ പ്രസിഡന്റ് അനില്‍ ജോസഫും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

പാലത്തിന്റെ ബലക്ഷയത്തെ കുറിച്ച്‌ വിശദമായി പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഐഐടിയിലെ വിദഗ്ധ സംഘം പാലത്തിന് അറ്റകുറ്റപ്പണി മതിയെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇ ശ്രീധരന്റെ വാക്ക് വിശ്വസിച്ച്‌ സര്‍ക്കാര്‍ പാലം പൊളിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ഹര്‍ജിയിലെ വാദം.

ഹര്‍ജികള്‍ തീര്‍പ്പാക്കുന്നത് വരെ പാലം പൊളിക്കാനുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.