Tuesday, March 19, 2024
HomeKeralaമിനിസ്ക്രീന്‍ മുതല്‍ ബിഗ് സ്ക്രീന്‍ വരെ പ്രേക്ഷകരെ ചിരിപ്പിച്ച സലിംകുമാര്‍ 50ന്റെ നിറവില്‍

മിനിസ്ക്രീന്‍ മുതല്‍ ബിഗ് സ്ക്രീന്‍ വരെ പ്രേക്ഷകരെ ചിരിപ്പിച്ച സലിംകുമാര്‍ 50ന്റെ നിറവില്‍

മിനിസ്ക്രീന്‍ മുതല്‍ ബിഗ് സ്ക്രീന്‍ വരെ പ്രേക്ഷകരെ ചിരിപ്പിച്ച സലിംകുമാര്‍ 50ന്റെ നിറവില്‍. തന്റെ അനാരോഗ്യ അവസ്ഥകള്‍ എല്ലാം അതിജീവിച്ചുകൊണ്ട് 50 വയസ്സ് പിന്നിടുകയാണ്.

പിറന്നാള്‍ ദിനത്തോടനുബന്ധിച്ച്‌ താരം തന്നെയാണ് ഫേസ്ബുക്കില്‍ കുറിപ്പ് എഴുതിയത്. എന്നാല്‍ ഏറ്റവും രസകരമായ വസ്തുത എന്താണെന്ന് വെച്ചാല്‍ അദ്ദേഹം വലിയ ഒരു ട്രോള്‍ രൂപത്തിലാണ് തന്റെ പിറന്നാള്‍ ആണെന്ന് പ്രേക്ഷകര്‍ അറിയിച്ചത്.

ഒരു ക്രിക്കറ്റ് കമന്ററിയുടെ തന്റെ 50 വര്‍ഷം നീണ്ടുനിന്ന ജീവിതത്തെ പ്രതീകാത്മകമായി അദ്ദേഹം വര്‍ണിച്ചു. വളരെ വലിയ സ്വീകാര്യതയാണ് അദ്ദേഹത്തിന് ഈ ഫേസ്ബുക്ക് കുറുപ്പിന് ലഭിച്ചത്.

ജന്മദിനത്തോടനുബന്ധിച്ച്‌ ഫേസ്ബുക്കില്‍ കുറിച്ചത് എങ്ങനെ: “അങ്ങനെ ഈ കളിയില്‍ ഞാനും ഹാഫ് സെഞ്ച്വറി തികച്ചു.ദുര്‍ഘടമായിരുന്നു ഈ ഇന്നിങ്സിലുടനീളം എനിക്ക് നേരിടേണ്ടിവന്നത്.എന്നാലും അനുഭവം എന്ന കോച്ചിന്റെ കീഴിലുള്ള എന്റെ പ്രാക്ടീസുകൊണ്ടു അവയെല്ലാം എനിക്ക് സുഗമമാക്കിതീര്‍ക്കാന്‍ സാധിച്ചു.

അനുഭവങ്ങളേ നന്ദി.ഈ ഇന്നിങ്സില്‍ ടോട്ടല്‍ 10 പ്രാവശ്യമാണ് അമ്ബയര്‍മാര്‍ ഔട്ട്‌ വിളിച്ചത്. എന്നാല്‍ എന്റെ അപ്പീലില്‍ അതെല്ലാം തള്ളി പോവുകയാണുണ്ടായത്.

ഒരിക്കല്‍ ഔട്ട്‌ ആണെന്ന് വിചാരിച്ചു ഞാനും പവലിയനിലേക്ക് മടങ്ങിയിട്ടുണ്ട്. എന്നാല്‍ തേര്‍ഡ് അമ്ബയര്‍ ഇടപെട്ട് എന്നെ തിരികെ വിളിച്ചു.എന്നോടൊപ്പം ബാറ്റ് ചെയ്തിരുന്ന ഒത്തിരി ബാറ്റ്സ്മാന്മാര്‍ ഔട്ട്‌ ആയി എന്റെ മുന്നിലൂടെ പവലിയനിലേക്ക് മടങ്ങുന്നത് കണ്ണീരോടെ നോക്കി നിന്നിട്ടുള്ളവനാണ് ഞാന്‍.

പ്രിയ സുഹൃത്തുക്കളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം. ഈ ഇന്നിങ്സിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചാഞ്ഞുതുടങ്ങി എന്നെനിക്കറിയാം. എന്നാലും ക്രീസില്‍ നില്‍ക്കുന്നതിന്റെ സമയദൈര്‍ഘ്യം കൂട്ടുവാന്‍വേണ്ടി ഒരു ഡിഫെന്‍സ് ഗെയിമും ഞാന്‍ കളിക്കുകയില്ല. നില്‍ക്കുന്ന സമയംവരെ സിക്സും ഫോറും അടിച്ചു നിങ്ങളെ രസിപ്പിച്ചുകൊണ്ടേ ഇരിക്കും. ഈ അമ്ബത് വര്‍ഷത്തിനിടയില്‍ ഒരുപാട് വേഷത്തില്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍ എത്തിയിട്ടുണ്ട്.

ഒരു കൈക്കുഞ്ഞായി, ബാലനായി, വിദ്യാര്‍ത്ഥിയായി, മിമിക്രിക്കാരനായി, ടി. വി അവതാരകനായി, സിനിമാനടനായി അങ്ങനെ. അപ്പോഴെല്ലാം എനിക്ക് വേണ്ട സ്നേഹവും പ്രോത്സാഹനവും തന്ന നിങ്ങള്‍ക്കേവര്‍ക്കും ഞാന്‍ ഇപ്പോള്‍ നന്ദി രേഖപ്പെടുത്തുന്നില്ല, കാരണം ‘നന്ദി’ വാക്കുകള്‍കൊണ്ട് രേഖപ്പെടുത്തേണ്ട ഒന്നല്ല മനസ്സില്‍ എക്കാലവും സൂക്ഷിച്ചു വയ്‌ക്കേണ്ട ഒന്നാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്നേഹത്തോടെ. സലിംകുമാര്‍ !!

RELATED ARTICLES
- Advertisment -

Most Popular

Recent Comments