കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതികളായ ജോളി, മാത്യൂ, പ്രജികുമാര്‍ എന്നിവരെ താമരശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഈ മാസം 16 വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. 11 ദിവസത്തെ കസ്റ്റഡിയാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതെങ്കിലും ആറു ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. കസ്റ്റഡിയില്‍ പോകുന്നതിന് എതിര്‍പ്പില്ലെന്ന് പ്രതികള്‍ കോടതിയില്‍ അറിയിച്ചു.കോടതി മറ്റു കേസുകളെല്ലാം മാറ്റിവച്ചാണ് ആദ്യം കൂടത്തായി കേസ് എടുത്തത്. ദീര്‍ഘമായ അന്വേഷണം ആവശ്യമുള്ളതിനാല്‍ 11 ദിവസത്തെ കസ്റ്റഡി വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. കസ്റ്റഡിയില്‍ പോകുന്നതിന് എതിര്‍പ്പുണ്ടോയെന്ന് കോടതി ആരാഞ്ഞു. ഇല്ലെന്ന് മാത്യൂ അറിയിച്ചു. ജോളിയും പ്രജികുമാറും തലയാട്ടുകയാണ് ചെയ്തത്. 11 ദിവസത്തെ കസ്റ്റഡി അനുവദിക്കുന്നത് ധാര്‍മ്മികമായി ശരിയല്ലെന്ന് മാത്യൂവിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ചാണ് ആറു ദിവസമായി ചുരുക്കിയതെന്ന് അഭിഭാഷകന്‍ അറിയിച്ചു. കോടതിയില്‍ വച്ച് അഡ്വ.ആളൂരിന്റെ ജൂനിയര്‍ ജോളിയില്‍ നിന്നും വക്കാലത്ത് ഒപ്പിട്ടുവാങ്ങി. പ്രജികുമാറിനു വേണ്ടിയും ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നത് മാറ്റിവച്ചു. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചതോടെ തെളിവെടുപ്പും വിശദമായ ചോദ്യം ചെയ്യലും ഇനിയുള്ള ദിവസങ്ങളിലുണ്ടാകും