Monday, February 17, 2025
spot_img
HomeKeralaനിരന്തരം വാക്കുമാറ്റി പറയുന്ന 'സരിതയുടെ റിപ്പോർട്ട്' യു.ഡി.എഫിനെ ബാധിക്കില്ല - ഫിറോസ്

നിരന്തരം വാക്കുമാറ്റി പറയുന്ന ‘സരിതയുടെ റിപ്പോർട്ട്’ യു.ഡി.എഫിനെ ബാധിക്കില്ല – ഫിറോസ്

കമ്മീഷന്‍ റിപ്പോര്‍ട്ട് യു.ഡി.എഫിനെ ബാധിക്കില്ലെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. നിരന്തരം വാക്കുമാറ്റി പറയുന്ന സരിതയുടെ മൊഴികളെ ആസ്പദമാക്കിയുള്ളതാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടെന്നും ഫിറോസ് പറഞ്ഞു. ധാര്‍മികതയുടെ പേരില്‍ ഇ.പി ജയരാജനെയും ശശീന്ദ്രനെയും രാജിവെപ്പിച്ചവര്‍ തോമസ് ചാണ്ടിയെ തുടരാന്‍ അനുവദിക്കുന്നത് എന്തിന്റെ പേരിലാണെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ഇടത് മുദ്രാവാക്യം സംഘപരിവാര്‍ ബാന്ധവത്തെയാണ് സൂചിപ്പിക്കുന്നത്. ഹാദിയയെക്കുറിച്ചറിയാന്‍ സര്‍ക്കാരോ വനിതാകമ്മീഷനോ ശ്രമിക്കാത്തത് അന്യായമാണ്. ഹാദിയയെ സന്ദര്‍ശിക്കാന്‍ തടസ്സമുണ്ടെന്ന സംസ്ഥാന വനിതാ കമ്മീഷന്റെ വാദം അസ്ഥാനത്താണെന്നാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ സന്ദര്‍ശനം തെളിയിക്കുന്നത്. നാഗ്പൂരില്‍ നിന്നുള്ള അനുമതിക്ക് വേണ്ടിയാണോ വനിതാ കമ്മീഷന്‍ കാത്തിരിക്കുന്നതെന്നും ഫിറോസ് ചോദിച്ചു. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ ഗെയില്‍ വിരുദ്ധ സമരത്തെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നീക്കം ഇടതുപക്ഷത്തിനുമേലുള്ള വികസന വിരുദ്ധരെന്ന ലേബല്‍ മാറ്റാനാണോയെന്നും ഫിറോസ് ചോദിച്ചു. ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments