Thursday, March 28, 2024
HomeCrimeരണ്ടാം ക്‌ളാസ് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയതിനു പതിനൊന്നാം ക്‌ളാസ്സുകാരന്‍ പിടിയിൽ

രണ്ടാം ക്‌ളാസ് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയതിനു പതിനൊന്നാം ക്‌ളാസ്സുകാരന്‍ പിടിയിൽ

ഡൽഹിയിലെ  ഗുര്‍ഗോണിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ വാഷ് റൂമില്‍ രണ്ടാം ക്‌ളാസ്സുകരന്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ പിടിയിലാകുന്നതു വരെ രണ്ടു മാസത്തെ ഇടവേള പ്രതി പതിനൊന്നാം ക്‌ളാസ്സുകാരന്‍ ചെലവഴിച്ചത് സംശത്തിന് തരിമ്പും ഇട നല്‍കാതെ. കൊലപാതകത്തിന് ശേഷം സുഹൃത്തുക്കളുടേയോ കുടുംബത്തിന്റെയോ മുന്നില്‍ ഭീതിയോ ഖേദമോ അസാധാരണ പെരുമാറ്റമോ കാട്ടിയില്ല. തികച്ചും നിര്‍വ്വികാരതയോടെ ദൈനംദിന കാര്യങ്ങളില്‍ മുഴുകിയത് സിബിഐ സംഘത്തെ പോലും ഞെട്ടിച്ചു. വാഷ് റൂമിലേക്ക് തനിക്ക് പിന്നാലെ കയറിയ പ്രദ്യൂമ്‌നനെ കൊലപ്പെടുത്താന്‍ തനിക്ക് വെറും സെക്കന്റുകളേ വേണ്ടി വന്നുള്ളെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ പയ്യന്‍ പറഞ്ഞത്. പ്രതിരോധിക്കാന്‍ പോലും കഴിയും മുമ്പ് എല്ലാം കഴിഞ്ഞു. പുറത്തേക്ക് പോയ കുട്ടി വിവരം അപ്പോള്‍ തന്നെ പൂന്തോട്ടക്കാരനെ അറിയിക്കുകയും ചെയ്തു. കഴുത്തു മുറിഞ്ഞ കുട്ടിയുടെ ഒരു രക്തത്തുള്ളി പോലും കയ്യിലോ ദേഹത്തോ യൂണിഫോമിലോ പറ്റാതെയാണ് പതിനൊന്നാം ക്‌ളാസ്സുകരന്‍ കര്‍ത്തവ്യം നിറവേറ്റിയതെന്നും സിബിഐ പറഞ്ഞു.

കൊലപാതകത്തിനും യഥാര്‍ത്ഥ പ്രതിയെ പിടിക്കുന്നതിനും രണ്ടു മാസ സമയത്തിനിടയില്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളോട് പോലും സംഭവത്തെ കുറിച്ച് ഒരു സൂചന പോലും പുറത്തു പോകാതെ രഹസ്യം സൂക്ഷിച്ചെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. പരീക്ഷയും പേരന്റ്‌സ് ടീറ്റേഴ്‌സ് മീറ്റിംഗും മാറ്റി വെയ്ക്കുന്നതിന് വേണ്ടിയാണ് ഏഴു വയസ്സുകാരന്റെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് ഈ കുട്ടി സിബിഐ യ്ക്ക് നല്‍കിയ മൊഴി. ഏതാനും ദിവസം മുമ്പ് വാങ്ങിയ പുതിയ കത്തി ഉപയോഗിച്ച് ചെറിയ ക്‌ളാസ്സുകളില്‍ ഒന്നില്‍ പഠിക്കുന്ന കുട്ടിയുടെ കഴുത്തു മുറിച്ച വിവരം ഇവന്‍ ആരോടും പറഞ്ഞില്ല. കേസില്‍ നിരപരാധിയായ സ്‌കൂളിലെ ബസ് കണ്ടക്ടര്‍ പിടിയിലാകുകയും സംഭവം സിബിഐയ്ക്ക് കൈമാറുമ്പോഴും പറഞ്ഞില്ല. എന്തെങ്കിലും തെറ്റായ കാര്യം ചെയ്‌തെന്ന സംശയം പോലും മാതാപിതാക്കള്‍ക്ക് നല്‍കാന്‍ ഇടയാക്കാതെ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തു പോകുകയും കൂട്ടുകാരോടൊത്ത് കളികളില്‍ പങ്കെടുക്കുകയും ചെയ്തതാണ് ഈ കുട്ടിയില്‍േക്ക സംശയത്തിന്‍െ് റലാഞ്ചന പോലും വരാന്‍ കാരണമാകാതിരുന്നത്. പ്രദ്യൂമ്‌നന്‍ പരിക്കേറ്റ് കിടക്കുന്നെന്ന വിവരം പൂന്തോട്ടക്കാരനെ അറിയിച്ചത് പോലും ഈ കുട്ടിയായിരുന്നെന്നാണ് ഗുര്‍ഗോണ്‍ പോലീസ് പറയുന്നത്. നാലു തവണ ചോദ്യം ചെയ്യല്‍ നടത്തിയിട്ടും ഒരിക്കല്‍ പോലും പോലീസിന്റെ മുന്നിലോ സിബിഐയ്ക്ക് മുന്നിലോ പരിഭ്രമം പോലും കാട്ടിയില്ല. ചോദ്യം ചെയ്തപ്പോള്‍ കൊടുത്ത മൊഴിയില്‍ പോലും പരസ്പര വൈരുദ്ധ്യം വരാതെ ശ്രദ്ധിച്ചിരുന്നു.

പഠനത്തില്‍ ഈ കുട്ടി മോശമാണെന്ന് ടീച്ചര്‍മാര്‍ റിപ്പോര്‍ട്ട് കൊടുത്തിട്ടും സെന്‍ട്രല്‍ ഏജന്‍സിക്ക് പരീക്ഷയും പീടിഎ യോഗവും മാറ്റിവെയ്ക്കാന്‍ തരത്തില്‍ ഏന്തെങ്കിലും തെറ്റ് ഈ കുട്ടി ചെയ്തതായി സംശയിക്കപ്പെടുന്ന സാഹചര്യം കണ്ടെത്താനായിരുന്നില്ല. കൃത്യം നടത്തിയ ദിവസം പോലും വളരെ സാധാരണമായിട്ടാണ് പയ്യന്‍ പെരുമാറിയത്. വാഷ്‌റൂമില്‍ ഒരു പയ്യന്‍ മുറിവേറ്റു കിടക്കുന്ന വിവരം താനാണ് പൂന്തോട്ടക്കാരനോട് പറഞ്ഞതെന്ന് തന്റെ കായികാദ്ധ്യാപകനോട് കൃത്യത്തിന് ശേഷവും കുട്ടി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments