Thursday, April 25, 2024
HomeInternationalമിസ്സിസിപ്പി സെനറ്റ് സീറ്റില്‍ വീണ്ടും റണ്‍ ഓഫ് മത്സരം

മിസ്സിസിപ്പി സെനറ്റ് സീറ്റില്‍ വീണ്ടും റണ്‍ ഓഫ് മത്സരം

Reporter  – പി.പി. ചെറിയാന്‍

മിസ്സിസിപ്പി: നവംബര്‍ 6 ന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ നിലവിലുള്ള റിപ്പബ്ലിക്കന്‍ സെനറ്റ് സിന്‍ഡി ഹൈഡ് സ്മിത്തിനും, ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി മൈക്ക് എസ്‌പൈക്കും വിജയിക്കാനാവശ്യമായ വോട്ടുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നവംബര്‍ അവസാനം ഇവിടെ റണ്‍ ഓഫ് മത്സരം നടക്കും.

പോള്‍ ചെയ്ത വോട്ടിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ സ്ഥാനാര്‍ഥികളിലാരെങ്കിലും നേടിയാലെ വിജയിക്കാനാകൂ. നവംബര്‍ 6 ന് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ സിന്‍ഡിക്ക് 41.5 ശതമാനവും മൈക്കിന് 40.6 ശതമാനവും (360112) വോട്ടുകള്‍ മാത്രമാണ് നേടാനായത്.

റിപ്പബ്ലിക്കന്‍ സെനറ്ററായിരുന്ന താഡ് കോക് റാന്‍ ആരോഗ്യ കാരണത്താല്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണു സിന്‍ഡി ഹൈഡിനെ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്.സിന്‍ഡിക്ക് വലിയൊരു വെല്ലുവിളി ഉയര്‍ത്തിയാണ് മൈക്ക് രംഗത്തെത്തിയത്.

ജയിക്കുകയാണെങ്കില്‍ സംസ്ഥാനത്തു നിന്നും സെനറ്റില്‍ എത്തുന്ന ആദ്യ കറുത്ത വര്‍ഗ്ഗക്കാരനായെനെ മൈക്ക്. 2016 ലെ തിരഞ്ഞെടുപ്പില്‍ ട്രംമ്പിന് 20 പോയന്റ് വിജയമാണ് സമ്മാനിച്ചത്. ഈ മാസാവസാനം നടക്കുന്ന റണ്‍ ഓഫില്‍ ആരു ജയിക്കുമെന്നത് പ്രവചനാതീതമാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments