കൂട്ടമാനഭംഗത്തിനിരയായശേഷം വഴിപോക്കനോടു സഹായമഭ്യർഥിച്ച പെണ്‍കുട്ടി വീണ്ടും മാനഭംഗത്തിനിരയായി. ഉത്തർപ്രദേശ് തലസ്ഥാനത്തിനടുത്ത സരോജിനി നഗറിലാണ് സംഭവം. വെള്ളിയാഴ്ച വൈകീട്ട് പ്രദേശത്തെ ചന്തയിലേക്ക് പോകവെ, പെണ്‍കുട്ടിക്കു പരിചയമുള്ള യുവാവ് വീട്ടിലെത്തിക്കാമെന്നു പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയശേഷം ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ സുഹൃത്തും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇതിനുശേഷം ഇവർ കടന്നു. തുടർന്ന് രാത്രി പതിനൊന്നോടെ അതുവഴി ബൈക്കിലെത്തിയ ആളെ തടഞ്ഞുനിർത്തി പെണ്‍കുട്ടി സഹായം അഭ്യർഥിച്ചു. ഇയാളും പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കുകയായിരുന്നു. രാത്രി രണ്ടോടെ നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചെത്തിയ പോലീസാണ് പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. പ്രതകളിൽ ഒരാളെ അറസ്റ്റ് ചെയ്തതാഖയാണു സൂചന.