Friday, March 29, 2024
HomeKerala59-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കലാകിരീടം പാലക്കാട് സ്വന്തമാക്കി

59-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കലാകിരീടം പാലക്കാട് സ്വന്തമാക്കി

59-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാടി കലാകിരീടം പാലക്കാട് സ്വന്തമാക്കി. 12 വര്‍ഷം തുടര്‍ച്ചയായി ജേതാക്കളായ കോഴിക്കോടിനെ മൂന്ന് പോയിന്റ് വ്യത്യാസത്തിലാണ് പാലക്കാട് മറികടന്നത്. 930 പോയിന്‍റാണ് പാലക്കാട് നേടിയത്. 927 പോയിന്‍റുമായി കോഴിക്കോട് അവസാന നിമിഷംവരെ കലാമാമാങ്കത്തിന്‍റെ ഉദ്വേഗം നിലനിര്‍ത്തി. ഏതാനും വര്‍ഷങ്ങളായി കോഴിക്കോടിനോട് മത്സരിച്ച്‌ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന ദുര്‍ഗതി ഇതോടെ പാലക്കാട് തിരുത്തിയെഴുതി.

തൃശൂര്‍ 903 പോയിന്‍റുമായി മൂന്നാം സ്ഥാനത്തെത്തി. ഇതിനു മുന്‍പ് 2006ലാണ് സ്വര്‍ണക്കപ്പില്‍ മുത്തമിടാന്‍ പാലക്കാടിനു സാധിച്ചിട്ടുള്ളത്. പിന്നീട് 2015ല്‍ കോഴിക്കോടുമായി കിരീടം പങ്കുവച്ചിരുന്നു.

കലോത്സവത്തിന്റെ അവസാനദിവസമായ ഇന്നലെ ഓരോ മണിക്കൂറിലും ലീഡുകള്‍ മാറിമറിഞ്ഞു. സംസ്‌കൃതം കലോത്സവത്തില്‍ 90 പോയിന്റ് വീതം നേടിയ പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, തൃശൂര്‍ ജില്ലകളാണ് ഒന്നാമത്. അറബിക് കലോത്സവത്തില്‍ പാലക്കാട്, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകള്‍ 95 വീതം പോയിന്റുമായി ഒന്നാം സ്ഥാനം പിടിച്ചു

. പോയി​ന്റ് നില

1. പാലക്കാട് – 930

2. കോഴിക്കോട് – 927

3. തൃശൂര്‍ – 903

4. കണ്ണൂര്‍ – 901

5. മലപ്പുറം – 895

6. എറണാകുളം – 886

7. ആലപ്പുഴ – 870

8. കൊല്ലം – 862

9. തിരുവനന്തപുരം – 858

10. കാസര്‍കോട് – 839

11. വയനാട് – 834

12. കോട്ടയം -829

13. പത്തനംതിട്ട – 770

14. ഇടുക്കി – 706

60-ാമത് സം​​സ്ഥാ​​ന സ്കൂ​​ള്‍ ക​​ലോ​​ത്സ​​വം കാ​​സ​​ര്‍​​ഗോ​​ട്ട് വച്ച്‌ ന​​ട​​ത്താ​​നും തീരുമാനമായതായി മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments