Saturday, December 14, 2024
HomeKeralaപമ്പയില്‍ കോളിഫോം ബാക്ടീരിയ ക്രമാതീതമായി ഉയരുന്നു

പമ്പയില്‍ കോളിഫോം ബാക്ടീരിയ ക്രമാതീതമായി ഉയരുന്നു

പമ്പയില്‍ കോളിഫോം ബാക്ടീരിയ ക്രമാതീതമായി ഉയരുന്നു; നടപടി സ്വീകരിക്കുന്നുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

പമ്പയില്‍ കോളിഫോം ബാക്ടീരിയയുടെ സാന്ദ്രത ക്രമാതീതമായി ഉയർന്നെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. പമ്പയില്‍ 23000 മില്ലി ഗ്രാമില്‍ മുകളിലാണ് കോളിഫോ ബാക്ടീരിയയുടെ അളവ്. കുളിക്കാനുള്ള വെള്ളത്തില്‍ 100 മില്ലി ഗ്രാമില്‍ 500 വരെ കോളിഫോ ബാക്ടീരിയകളാണ് അനുവദനീയമായ അളവ്.

ഇതനുസരിച്ച്‌ മനുഷ്യവിസര്‍ജ്യമടക്കമുള്ള മാലിന്യങ്ങളില്‍ നിന്നുള്ള കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം ഏറ്റവും അധികമുള്ളത് ആറാട്ട് കടവിലാണ്. ഇവിടെ നൂറു മില്ലി ലിറ്റര്‍ വെള്ളത്തില്‍ 23200 കോളിഫോം ബാക്ടീരിയകളാണ് ഉള്ളത്.

ത്രിവേണിയില്‍ 21600 ഉം, പമ്പ താഴ്വാരത്ത് 19600 ഉം ഉണ്ട്. തീര്‍ത്ഥാടകര്‍ കൂടുതലായി കുളിക്കാനെത്തുന്ന സ്ഥലമാണ് ഇതെല്ലാം. ഞണുങ്ങാറില്‍ 24800 ആണ് കോളിഫോം സാന്നിധ്യം. ഇവിടെ മറ്റ് മാലിന്യങ്ങള്‍ കൂടെ ഒഴുകി എത്തുന്നതിനാലാണ് അളവ് കൂടുതല്‍. നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments