കട്ടപ്പനയിൽ അനുജന്‍ ജേഷ്ഠനെ കുത്തിക്കൊന്നു

വെട്ടിയെടുത്ത

കട്ടപ്പനയിൽ അനുജന്‍ ജേഷ്ഠനെ കുത്തിക്കൊന്നു. ഇടുക്കി ബാലഗ്രാം ഗജേന്ദ്രപുരം സ്വദേശി വിഷ്ണുവാണ് (26) കൊല്ലപ്പെട്ടത്. അതിനെ തുടർന്ന് മദ്യലഹരിയിലായിരുന്ന ബിബിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.

ബിബിന്‍ വീട്ടിലെത്തി സ്ഥിരമായി മദ്യപിച്ചു ബഹളം വച്ചിരുന്നു. ഞായറാഴ്ച രാത്രി മദ്യപിച്ചെത്തിയ ഇയാള്‍ വീടിനുള്ളിലുണ്ടായിരുന്ന വിഷ്ണുവുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്നു വീടിനുള്ളിലുണ്ടായിരുന്ന കത്തിയെടുത്തു വിഷ്ണുവിനു നേരെ വീശി.

കുത്തേറ്റയുടന്‍ വിഷ്ണു വീടിനുള്ളില്‍നിന്ന് ഇറങ്ങിയോടി സമീപവാസിയുടെ വീട്ടിലെത്തി തന്നെ ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഉടന്‍ തന്നെ വിഷ്ണുവിനെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിഷ്ണുവിനെ ആശുപത്രിയിലേക്കു കൊണ്ടുപോയ വാഹനത്തില്‍ തന്നെ ബിബിനെ നാട്ടുകാര്‍ ബലമായി കയറ്റിയിരുന്നു. വിഷ്ണു മരിച്ചതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.