സൗദി രാജകുമാരി അന്തരിച്ചു. സൗദി രാജകുമാരി അല്‍ ജൗഹറ ബിന്‍ത് ഫൈസല്‍ ബിന്‍ സഅദ് അല്‍ സൗദ് ആണ് മരിച്ചത്. മരണത്തില്‍ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്‍ അനുശോചനമറിയിച്ചു.
വൈസ് പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി ക്രൗണ്‍ പ്രിന്‍സും യു എ ഇ ആംഡ് ഫോഴ്‌സ് ഡെപ്യൂട്ടി സുപ്രീം കമ്മാന്‍ഡറുമായ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്‍ തുടങ്ങിയവരും അനുശോചനമറിയിച്ചിട്ടുണ്ട്.