Friday, March 29, 2024
HomeKeralaആധുനിക സൗകര്യങ്ങളോടെയുള്ള കേരള ബാങ്കിനെ ഒറ്റക്കെട്ടായി മുന്നോട്ട് നയിക്കണം: മന്ത്രി കെ.രാജു

ആധുനിക സൗകര്യങ്ങളോടെയുള്ള കേരള ബാങ്കിനെ ഒറ്റക്കെട്ടായി മുന്നോട്ട് നയിക്കണം: മന്ത്രി കെ.രാജു

ആധുനിക സൗകര്യങ്ങളോടെയുള്ള കേരള ബാങ്കിനെ ഒറ്റക്കെട്ടായി മുന്നോട്ട് നയിക്കണമെന്ന് വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. കേരള ബാങ്ക് പത്തനംതിട്ട ജില്ലാതല ആഘോഷം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.  തിരുവനന്തപുരം നിശാഗന്ധിയില്‍ ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ബാങ്ക് യാഥാര്‍ഥ്യമായ പ്രഖ്യാപനം നടത്തി. പല തലത്തില്‍ ചര്‍ച്ചകള്‍ നടന്നതിനൊടുവിലാണ് കേരള ബാങ്ക് എന്ന സ്വപ്നം യാഥാര്‍ഥ്യമായത്. റിസര്‍വ് ബാങ്കില്‍ നിന്നും എല്ലാ നിര്‍ദേശങ്ങള്‍ക്കുമൊടുവില്‍ കോടതിയുടെ ഉത്തര വോടുകൂടിയാണ് ഇവിടെ എത്തിനില്‍ക്കുന്നത്. ഇന്ത്യയിലെ തന്നെ വളരെ മെച്ചപ്പെട്ട സഹകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ള പ്രസ്ഥാനമാണ് കേരളത്തിന്റേത്. 3800 ല്‍ പരം ക്ഷീര സംഘങ്ങള്‍ നമുക്കുണ്ട്. 8000 ത്തോളം സഹകരണ സംഘങ്ങളും കേരളത്തിന്റെ പ്രത്യേകതയാണ്. സംസ്ഥാനത്തിന്റെ വലിയ വികസനത്തിനു കേരള ബാങ്കിന് സാധിക്കും. എല്ലാ ഗ്രാമങ്ങളിലും വളരുന്ന ശൃംഖലയായി മാറാന്‍ കേരള ബാങ്കിന് സാധിക്കും. മൊബൈല്‍ ട്രാന്‍സ്ഫര്‍, ഓണ്‍ലൈന്‍ ബാങ്കിങ്, ക്രെഡിറ്റ് -ഡെബിറ്റ് സംവിധാനം, ഓണ്‍ലൈന്‍ ഷോപ്പിങ് എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും കേരള ബാങ്കിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.   ജില്ലാതല ആഘോഷ പരിപാടിയുടെ ഉദ്ഘാടത്തോട് അനുബന്ധിച്ച് ഫ്‌ളോട്ടുകള്‍, നാടന്‍ കലാരൂപങ്ങള്‍, വാദ്യമേള അകമ്പടിയോടെയുള്ള ഘോഷയാത്ര സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്ന് ജില്ലാ സഹകരണ ബാങ്ക് വരെ നടത്തി.    വീണ ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗത്തില്‍ എം.എല്‍.എമാരായ രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ്, പത്തനംതിട്ട ജനറല്‍ ജോയിന്‍ രജിസ്ട്രാര്‍ എം.ജി പ്രമീള, കേരള ബാങ്ക് ജില്ലാ മാനേജര്‍ ടി.കെ റോയ്, കേരള ബാങ്ക് ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍. മുകുന്ദന്‍, പി.എ.സി.എസ് മാനേജ്‌മെന്റ്  അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.ജെ. അജയകുമാര്‍, കെ.സി.യു.ഇ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.ജി. ഗോപകുമാര്‍, കോര്‍പ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സി. തുളസീധരന്‍പിള്ള, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ബെന്‍സി തോമസ്, ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സെക്രട്ടറി റോയി ഫിലിപ്പ്, ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടറി കെ.ജി അജിത് കുമാര്‍, സഹകരണ വകുപ്പ് ജോയിന്റ് സെക്രട്ടറി എം.കെ വിശ്വനാഥന്‍, ജില്ലാ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് അഡ്വ.സനല്‍ കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments