Sunday, October 13, 2024
HomeInternationalഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ഡാളസ്സ് ചാപ്റ്റര്‍: സണ്ണി മാളിയേക്കല്‍ പ്രസിഡന്റ്, ബിജിലി...

ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ഡാളസ്സ് ചാപ്റ്റര്‍: സണ്ണി മാളിയേക്കല്‍ പ്രസിഡന്റ്, ബിജിലി ജോര്‍ജ് സെക്രട്ടറി – പി പി ചെറിയാന്‍

ഗാര്‍ലന്റ് (ഡാളസ്സ്): ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കാ ഡാളസ്സ് ചാപ്റ്റര്‍ 2020 – 2022 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഗാര്‍ലന്റ് ഇന്ത്യാ ഗാര്‍ഡന്‍സ് റസ്റ്റോറന്റില്‍ ഡിസംബര്‍ 8 ഞായറാഴ്ച വൈകിട്ട് ചേര്‍ന്ന വാര്‍ഷിക പൊതു യോഗത്തില്‍ പ്രസിഡന്റ് ടി സി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് ടി സി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ട് സെക്രട്ടറി ബിജിലി ജോര്‍ജ് അവതരിപ്പിച്ചു. ന്യൂജേഴ്‌സിയില്‍ ചേര്‍ന്ന ഐ പി സി എന്‍ എയുടെ ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിന് ഡാളസ്സ് ചാപ്റ്ററിന് പ്രധാന പങ്ക്വഹിക്കുവാന്‍ കഴിഞ്ഞതായി സെക്രട്ടറി പറഞ്ഞു. ഡാളസ്സ് ചാപ്റ്ററിനെ പ്രതിനിധീകരിച്ചു സമ്മേളനത്തില്‍ പങ്കെടുത്ത പ്രസിഡന്റ് ടി സി ചാക്കൊ സ്‌പെഷല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് വാര്‍ഷിക വരവുചെലവുകള്‍ യോഗം ചര്‍ച്ച ചെയ്തു അംഗീകരിച്ചു.

പുതിയവര്‍ഷത്തെ ഭാരവാഹികളായി സണ്ണി മാളിയേക്കല്‍ (പ്രസിഡന്റ്), ബിജിലി ജോര്‍ജ് (സെക്രട്ടറി), ജോസ് പ്ലാക്കാട്ട് (വൈസ് പ്രസിഡന്റ്), ബെന്നി ജോണ്‍ (ട്രഷറര്‍) എന്നിവരേയും എക്‌സിക്യൂട്ടിവ് അംഗങ്ങളായി റ്റി സി ചാക്കൊ, പി പി ചെറിയാന്‍, സിജു വി ജോര്‍ജ്, മാര്‍ട്ടിന്‍ വിലങ്ങോലില്‍, ഏബ്രഹാം തോമസ്, എബ്രഹാം തെക്കേമുറി എന്നിവരെ യോഗം ഐക്യകണ്‌ഠേനെ തിരഞ്ഞെടുത്തു. മീനു എലിസബത്ത്, ഷാജി രാമപുരം, സുധ ജോസ്, അഞ്ജു ബിജിലി, തോമസ് കോശി, രവി എടത്വ എന്നിവരെ അസ്സോസിയേറ്റ് അംഗങ്ങളായും തിരഞ്ഞെടുത്തു.

Thanks

P.P.cherian BSc, ARRT

Freelance Reporter,Dallas

Ph:214 450 4107

RELATED ARTICLES
- Advertisment -

Most Popular

Recent Comments