കൊച്ചി: വിവാഹത്തിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും ബാധകമായ ഏകീകൃതനിയമം അനിവാര്യമാണെന്ന് കേരള ഹൈക്കോടതി. മതനിരപേക്ഷസമൂഹത്തില്‍ നിയമപരമായ സമീപനം മതാധിഷ്ഠിതം എന്നതിനപ്പുറം പൊതുനന്മയ്ക്കുവേണ്ടിയായിരിക്കണം. ഇക്കാര്യത്തില്‍ മതത്തിന് ഒരുപങ്കാളിത്തവുമില്ല. ഏകീകൃത വിവാഹനിയമം ഉണ്ടാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി കണക്കിലെടുക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു ജസ്റ്റിസ് എം.മുഹമ്മദ് മുഷ്താഖ് ജസ്റ്റിസ് ശോഭാ അന്നമ്മ ഈപ്പന്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് വിവാഹ നിയമം സംബന്ധിച്ച അഭിപ്രായ പ്രകടനം നടത്തിയത്