തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പരമ്പരാഗത കാനനപാത സംരക്ഷിക്കുന്നതിനും ഘോഷയാത്രയിലും സ്വീകരണ സ്ഥലങ്ങളിലും പ്ലാസ്റ്റിക്മുക്തമാക്കുന്നതിനും മിഷന്‍ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി ജില്ലാ ശുചിത്വമിഷന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നു. തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന സ്ഥലങ്ങളില്‍ സ്‌കൂള്‍ എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍, ഘോഷയാത്ര സ്വീകരണ കമ്മിറ്റികള്‍ എന്നിവരുടെ സഹകരണത്തോടെ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുന്നതിനും കാനനപാത പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുമാണ് മുന്‍തൂക്കം. പന്തളം മണികണ്ഠന്‍ ആല്‍ത്തറയില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഇന്ന് (11) വൈകിട്ട് നാലിന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിക്കും. പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര്‍ വര്‍മ്മ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.ജി രാജന്‍ബാബു, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സുധാകരന്‍ എന്നിവര്‍ പങ്കെടുക്കും.