Tuesday, February 18, 2025
spot_img
HomeInternationalഇന്ത്യന്‍ ടെലിവിഷന്‍ ചാനലായ വിയോണ്‍ ടിവിയുടെ ജേര്‍ണലിസ്റ്റിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം

ഇന്ത്യന്‍ ടെലിവിഷന്‍ ചാനലായ വിയോണ്‍ ടിവിയുടെ ജേര്‍ണലിസ്റ്റിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം

ഇസ്ളാമാബാദില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ഇസ്ളാമാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ടെലിവിഷന്‍ ചാനലായ വിയോണ്‍ ടിവിയുടെ ജേര്‍ണലിസ്റ്റായ താഹ സിദ്ദിഖിയെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. നിസ്സാര പരിക്കുകളോടെ ഇയാള്‍ രക്ഷപ്പെട്ടു. ലണ്ടനിലേക്ക് പോകാന്‍ ഇസ്ളാമാബാദ് എയര്‍പോര്‍ട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. കാറിനെ പിന്തുടര്‍ന്നെത്തിയ സംഘം വാഹനം തടഞ്ഞ് ബലമായി കടത്തിക്കൊണ്ട് പോകാന്‍ ശ്രമിക്കികുകയായിരുന്നു. പാകിസ്ഥാന്‍ പട്ടാളത്തിനെതിരെ നിരന്തരമായി രൂക്ഷവിമര്‍ശമുന്നയിച്ചിരുന്നു താഹ. പട്ടാളവിരുദ്ധ നീക്കം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി താഹയ്ക്ക് സമന്‍സ് അയച്ചിരുന്നു. തുടര്‍ന്ന് തന്നെ എഫ്ഡിഐ ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി താഹ ഇസ്ളാമാബാദ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. തട്ടിക്കൊണ്ട് പോകാനുള്ള ശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടശേഷം താഹതന്നെയാണ് ട്വിറ്ററില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്ളാമാബാദ് പൊലീസ് കേസെടുത്തു. മാധ്യമപ്രവര്‍ത്തകനെതിരെയുണ്ടായ അതിക്രമത്തില്‍ രാജ്യത്തിന്റെ പല സ്ഥലങ്ങളിലും വന്‍ പ്രതിഷേധമുയര്‍ന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments