Friday, April 19, 2024
HomeInternationalയു.എസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരൻ

യു.എസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരൻ

അമേരിക്കയില്‍ വധശിക്ഷയ്ക്ക് വധിക്കപ്പെട്ട ഇന്ത്യക്കാരന്റെ ശിക്ഷ അടുത്ത മാസം നടപ്പിലാക്കിയേക്കും. രഘുനന്ദന്‍ യന്ദമുരി (32) ആണ് യു.എസില്‍ വധശക്ഷ കാത്തുകഴിയുന്നത്. ഫെബ്രുവരി 23ന് ഇയാളുടെ ശിക്ഷ നടപ്പിലാക്കിയേക്കും. ശിക്ഷ നടപ്പിലാക്കിയാല്‍ ഇയാളെ ഇന്‍ജക്ഷന്‍ നല്‍കി കൊല്ലും. 61 വയസുകാരിയേയും അവരുടെ ചെറുമകന്‍ പത്ത് മാസം പ്രായമുള്ള കുട്ടിയേയും തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസില്‍ 2014ലാണ് രഘുനന്ദന് വധശിക്ഷ വിധിച്ചത്.യു.എസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ് രഘുനന്ദന്‍. ആന്ധ്ര സ്വദേശിയാണ് രഘുനന്ദന്‍. എച്ച്1ബി വിസയില്‍ അമേരിക്കയില്‍ എത്തിയ ഇയാള്‍ മോചനദ്രവ്യത്തിന് വേണ്ടിയാണ് വൃദ്ധയേയും പേരക്കുട്ടിയേയും തട്ടിക്കൊണ്ട് പോയത്. ഇലക്ട്രിക്കല്‍ ആന്‍ഡ് കംപ്യുട്ടര്‍ സയന്‍സ് ബിരുദധാരിയാണ്. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രിലില്‍ ഇയാള്‍ നല്‍കിയ അപ്പീല്‍ തള്ളിപ്പോയിരുന്നു. അതേസമയം പെന്‍സില്‍വാനിയയില്‍ വധശിക്ഷയ്ക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ ശിക്ഷ നടപ്പിലാക്കുന്നത് വൈകിയേക്കുമെന്ന് സൂചനയുണ്ട്. യു.എസ് നിയമപ്രകാരം സംസ്ഥാന ഗവര്‍ണര്‍ വാറണ്ടില്‍ ഒപ്പിടാതെ വധശിക്ഷ നടപ്പിലാക്കാനാകില്ല. നിശ്ചിത സമയത്തിനുള്ളില്‍ ഗവര്‍ണര്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ മുപ്പത് ദിവസത്തിനകം വധശിക്ഷയില്‍ തീരുമാനം എടുക്കാന്‍ കറക്ഷന്‍സ് സെക്രട്ടറിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments