രാമക്ഷേത്രം പുനര്‍നിര്‍മ്മിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ

രാമക്ഷേത്രം തീര്‍ച്ചയായും പുനര്‍നിര്‍മ്മിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ. എവിടെയാണോ രാമക്ഷേത്രം നിന്നിരുന്നത് അവിടെ തന്നെ വീണ്ടും ക്ഷേത്രം പുനര്‍നിര്‍മ്മിക്കുമെന്ന് അമിത്ഷാ പറഞ്ഞു. വഷയത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷേ കേസ് വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് കോണ്‍ഗ്രസ് സമ്മതിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ട്.