റോഡരുകിലെ പരസ്യ ബോർഡില്‍ ഒന്നര മണിക്കൂർ അശ്ലീല വീഡിയോ !!!

sex

റോഡരുകിലെ പരസ്യ ബോർഡിന്റെ ബിഗ് സ്ക്രീനില്‍ ഒന്നര മണിക്കൂർ അശ്ലീല വീഡിയോ പ്ലേ ചെയ്‌തു. പരസ്യ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ജീവനക്കാരന്‍ കാണിച്ച ചെറിയൊരു അബദ്ധമാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തിന് കാരണം.

ഡല്‍ഹിയിലെ തിരക്കേറിയ ഒരു മെട്രോ സ്‌റ്റേഷനിൽ കഴിഞ്ഞ വര്‍ഷം നടന്ന രീതിയിലുള്ള സമാനമായ സംഭവം ചൈനയിലെ ജിയംഗ്സു നഗരത്തിലാണ് ഇപ്പോൾ അരങ്ങേറിയത്. പരസ്യ സ്ക്രീന്‍ ഓഫ് ചെയ്‌തുവെന്ന് വിചാരിച്ചു ജീവനക്കാരന്‍ ഓഫീസിലെ കംപ്യൂട്ടറില്‍ ആസ്വദിച്ച്‌ കൊണ്ടിരുന്ന വീഡിയോയാണ് നാട്ടുകാര്‍ കണ്ടത്. പരസ്യ ബോര്‍ഡിന്റെ സ്ക്രീന്‍ ഓഫായിരുന്നില്ലെന്നതാണ് നാണക്കേടായത്. സംഭവം കണ്ട് ആളുകള്‍ റോഡില്‍ തടിച്ച്‌ കൂടുകയും സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌തു. ചിലര്‍ ഇത് സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെ സംഭവം വൈറലായി. ഇത് മറ്റ് ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടതിന് ശേഷമാണ് ദൃശ്യങ്ങള്‍ നിറുത്തിയത്.