യുഎഇയിൽ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 3.7

earthquake

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 3.7 രേഖപ്പെടുത്തിയ ഭൂചലനം ഉച്ചയ്ക്ക് 12.51നാണ് ഉണ്ടായത്. നാശനഷ്ടങ്ങള്‍ എവിടെനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.