രോഗിയുടെ കൂടെവന്ന യുവാവിനോടൊപ്പം രണ്ടര വയസുള്ള മകളെയും കൂട്ടി സ്റ്റാഫ് നഴ്‌സ് ഇറങ്ങിപ്പോയി

രോഗിയുടെ കൂടെവന്ന യുവാവിനോടൊപ്പം രണ്ടര വയസുള്ള മകളെയും കൂട്ടി സ്റ്റാഫ് നഴ്‌സ് ഇറങ്ങിപ്പോയി. കാന്‍സര്‍ ബാധിതയായ മാതാവിനെ ചികിത്സിക്കാന്‍ പരിയാരം മെഡിക്കല്‍ കോളജിലെത്തിയ മലപ്പുറം സ്വദേശിക്കൊപ്പം ചെറുപുഴ സ്വദേശിനിയും പരിയാരം മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്‌സുമായ മുപ്പതുകാരിയാണ് ഇറങ്ങിപ്പോയത്.

ഒരു മാസം മുമ്പാണ് മലപ്പുറം സ്വദേശിയായ യുവാവ് മാതാവിനെയും കൊണ്ട് പരിയാരം മെഡിക്കല്‍ കോളജിലെത്തിയത്. ഇവിടെ വെച്ച് മാതാവിന്റെ ചികിത്സ തുടരുന്നതിനിടെ ക്യാന്‍സര്‍ വാര്‍ഡിലെ സ്റ്റാഫ് നഴ്‌സുമായി യുവാവ് പ്രണയത്തിലാവുകയായിരുന്നുവെന്നു പറയുന്നു. നേരത്തെ വിവാഹിതയാണ് യുവതി.

ഫെബ്രുവരി എട്ടിനു രാവിലെയാണ് നഴ്‌സിനെയും മകളെയും കാണാതായതെന്നു കാട്ടി ഭര്‍ത്താവ് പരിയാരം പോലീസില്‍ പരാതി നല്‍കി. അതേദിവസം തന്നെ ചികിത്സയിലുള്ള മാതാവിനെ മംഗളൂരുവിലേയ്ക്കു കൊണ്ടുപോകുന്നുവെന്നു പറഞ്ഞ് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ്ജ് ചെയ്തു കൊണ്ടുപോയതായും പരാതിയില്‍ വ്യക്തമാക്കുന്നു.