ദളിത് നിയമ വിദ്യാര്‍ഥിയെ തല്ലിക്കൊന്നു ; ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു

murder

ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിനെ നടുറോഡിലിട്ട് തല്ലിക്കൊന്നു. ഹോക്കി സ്റ്റിക്ക്, ഇഷ്ടിക, ഇരുമ്ബ് പൈമ്ബ് എന്നിവ ഉപയോഗിച്ച്‌ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെയാണ് യുവാവിനെ തല്ലിക്കൊന്നത്. ദിലീപ് സരോജ് എന്ന് 26 കാരനായ നിയമ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. അലഹബാദിലെ കട്ട്റയിലെ റെസ്റ്റോറന്റിന് മുമ്ബില്‍ വെച്ചാണ് സംഭവം നടന്നത്.സരോജിനെ തല്ലിക്കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സരോജ് തന്റെ സുഹൃത്തുമൊത്ത് ഭക്ഷണം കഴിക്കാന്‍ എത്തിയ സമയത്ത് അവിടെയെത്തിയ മൂന്ന് പേരുമായി തര്‍ക്കമുണ്ടാവുകയും ഇത് ഏറ്റുമുട്ടലിലേക്ക് വഴിമാറുകയുമായിരുന്നുവെന്ന് റെസ്റ്റോറന്റ് ഉടമ പൊലീസിനോട് പറഞ്ഞു.