ബ്രാഹ്മണാധിപത്യത്തിനെതിരെ ആദ്യം വാളുയര്‍ത്തിയ സാമൂഹ്യപരിഷ്കര്‍ത്താവ് ശ്രീനാരായണ ഗുരുവായിരുന്നെന്ന് മന്ത്രി കെ. രാജു പറഞ്ഞു. മാടമണ്‍ ശ്രീനാരായണ കണ്‍വെന്‍ഷന്റെ സമാപന സമ്മേളനം പെരുനാട് മഠത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഗുരു പ്രവര്‍ത്തിച്ചത് ഹിന്ദുമത പ്രചരണത്തിനായിരുന്നില്ല, വിജ്ഞാന വ്യാപനത്തിനായിരുന്നു. മാനവിക ദര്‍ശനം ഉയര്‍ത്തിപ്പിടിച്ചുളള ആത്മീയ വഴിയാണ് ഗുരുദേവന്‍ സ്വീകരിച്ചത്. മതത്തെ ആയുധമാക്കുന്നവരെ പ്രതിരോധിക്കാനുളള ആയുധമാണ് ഗുരുദര്‍ശനം. കേരളത്തിന്റെ ദൈവത്തിന്റെ സ്വന്തം നാടാക്കിയത് ഗുരുദേവനാണ്. അദ്ദേഹം മുന്നോട്ടു വച്ച ആശയങ്ങളാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ നടപ്പാക്കുന്നത്. ക്ഷേത്രങ്ങളില്‍ അബ്രാഹ്മണരെ നിയമിച്ചത് വിപ്ലവകരമായ മാറ്റമാണ്.ആത്മീയ കണ്‍വെന്‍ഷനുകള്‍ ഇൗശ്വരീയതയെ തിരിച്ചറിയാനുളള വേദികളാണെന്ന് എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. അറിയാനും അറിയിക്കാനുമായി ഗുരുദേവന്‍ തുടങ്ങിയതാണ് കണ്‍വെന്‍ഷനുകള്‍.
റാന്നി യൂണിയന്‍ കണ്‍വീനര്‍ കെ.പത്മകുമാര്‍, യൂണിയന്‍ ചെയര്‍മാന്‍ പി. ആര്‍. അജയകുമാര്‍, യോഗം കൗണ്‍സിലര്‍ ടി.പി. സുന്ദരേശന്‍, രാജു ഏബ്രഹാം എം.എല്‍. എ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സി.പി.എെ ജില്ലാ സെക്രട്ടറി എ.പി.ജയന്‍, പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാ സജി, മുന്‍ പ്രസിഡന്റ് പി.എസ്. മോഹനന്‍, ബ്ളോക്ക് പഞ്ചായത്ത് അംഗം ചിഞ്ചു അനില്‍, റാന്നി അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്, യോഗം റാന്നി യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം എം.എസ്.ബിജുകുമാര്‍, ഗുരുധര്‍മ്മ പ്രചരണസഭ ജില്ലാ പ്രസിഡന്റ് പി. എന്‍. മധുസൂദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.