ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ രംഗപ്രവേശനം സംസ്ഥാനത്തെ കോണ്‍ഗ്രസിന് പുത്തനുണര്‍വ് സൃഷ്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളെയും ഇത് സ്വാധീനിക്കുകയാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സമാജ് വാദി പാര്‍ട്ടി ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ കോണ്‍ഗ്രസിനോടുള്ള നിലപാട് പുനഃപരിശോധിക്കാന്‍ ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രിയങ്ക സംസ്ഥാനത്ത് ഉണ്ടാക്കിയ സ്വാധീനത്തെ തുടര്‍ന്നാണ് ഈ നീക്കമെന്നും പറയുന്നു. ബി.എസ്.പിയ്ക്കും സമാനമായ രീതിയില്‍ മാറ്റം ഉണ്ടായതായാണ് വിവരം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കി കൊടുക്കുമെന്ന വിലയിരുത്തലിലാണ് ഇരു പാര്‍ട്ടികളും. ചുരുങ്ങിയ സീറ്റുകളിലെങ്കിലും കോണ്‍ഗ്രസുമായി ധാരണയിലെത്താന്‍ ഇരു പാര്‍ട്ടികളും നീക്കം നടത്തുന്നതായി സൂചനകളുണ്ട്. 2009ല്‍ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്ലാ സീറ്റിലും മത്സരിച്ച കോണ്‍ഗ്രസ് 21 സീറ്റുകളില്‍ വിജയിച്ചിരുന്നു. കോണ്‍ഗ്രസിനെക്കാള്‍ രണ്ട് സീറ്റ് കൂടുതല്‍ നേടാനെ സമാജ്‌വാദി പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നുള്ളു.
പ്രിയങ്കാ ഗാന്ധിയുടെ രംഗപ്രവേശനം സംസ്ഥാനത്തെ കോണ്‍ഗ്രസിന് പുത്തനുണര്‍വ്
RELATED ARTICLES