പയ്യന്നൂർ താലൂക്ക് ഉദ്ഘാടന വേദിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്‌നേഹ സമ്മാനം. മുഖ്യമന്ത്രിയെ കാണുമ്പോൾ സമ്മാനിക്കാനായി എഴുത്തുകാരനായ പ്രണവ് വേഗം പുസ്തകം എഴുതിത്തീർത്തപ്പോൾ താൻ വരച്ച ചിത്രങ്ങൾ കാട്ടി മുഖ്യമന്ത്രിയെ വിസ്‌മയിപ്പിച്ചിരിക്കുകയാണ് ഹിബ. ജന്‍മനാ ഉള്ള കുറവുകളെ മറികടന്ന പ്രണവിനും ഹിബയ്ക്കും എല്ലാവിധ ആശംസകളും മുഖ്യമന്ത്രി നേര്‍ന്നു.
മുഖ്യമന്ത്രിയുടെ കുറിപ്പ്,
പയ്യന്നൂരില്‍ താലൂക്ക് ഉദ്ഘാടന വേദിയില്‍ ഭിന്നശേഷിക്കാരായ പ്രണവിനെയും ഹിബയേയും കണ്ടു. പ്രണവിനെ എനിക്ക് നേരത്തെ അറിയാം. പ്രണവിന്റെ ആദ്യ പുസ്തകമായ അമ്മമഴ ഞാന്‍ വായിച്ചിട്ടുണ്ട്. തന്റെ വിഷമതകളെ സര്‍ഗശേഷി കൊണ്ട് പ്രണവ് മറികടക്കുന്നത് അമ്മമഴയില്‍ പ്രകടമാണ്.പയ്യന്നൂരില്‍ നേരില്‍ കണ്ടപ്പോള്‍ പ്രണവ് ഒരു പുസ്തകം കൂടി സമ്മാനിച്ചു. സ്നേഹവസന്തം എന്ന തന്റെ രണ്ടാമത്തെ പുസ്തകത്തിന്റെ ആദ്യ കോപ്പിയായിരുന്നു അത്. കാണുമ്ബോള്‍ സമ്മാനിക്കണമെന്ന വാശിയാല്‍ എഴുതി തീര്‍ത്തതാണ് ഈ പുസ്തകം എന്നറിയുമ്ബോഴാണ് പ്രണവിന്റെ സ്നേഹവസന്തം വിലമതിക്കാനാകാത്ത സമ്മാനമാകുന്നത്. ഹിബ നല്ല ചിത്രകാരിയാണ്. വരച്ച ചിത്രങ്ങള്‍ വേദിയില്‍ വച്ച് ഹിബ കാണിച്ചു തന്നു. മനോഹരമായ ചിത്രങ്ങള്‍ ആരെയും ആകര്‍ഷിക്കും. ജന്മനാ തനിക്കുണ്ടായ കുറവുകളെ ഹിബ തന്റെ ചിത്രങ്ങളിലൂടെ മറികടക്കുകയാണ്. പ്രണവിനും ഹിബയ്ക്കും എല്ലാ ആശംസകളും നേരുന്നു.