കാലിഫോർണിയയിലെ സ്​കൂളിൽ വെടിവെപ്പ്​; രണ്ട്​ മരണം

കാലിഫോർണിയയിലെ സാൻ ബെർണാർഡിനോയിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ രണ്ട് പേർ മരിച്ചു. രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. അക്രമി സ്വയം വെടിയുതിർത്ത് ആത്മഹത്യക്ക് ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 10.30ന് നോർത്ത് പാർക്ക് പ്രൈമറി സ്കൂളിെല ക്ലാസ് മുറിയിലാണ് വെടിവെപ്പുണ്ടായത്.