ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ ഓടുന്ന റെനോയുടെ ഇലക്‌ട്രിക് ക്വിഡ്; ആദ്യം ചൈനീസ് വിപണിയില്‍ ,പിന്നെ ഇന്ത്യയിൽ

kwid

റെനോയുടെ ക്വിഡിന്‍റെ ഇലക്‌ട്രിക് പതിപ്പിന്‍റെ ആദ്യ പ്രദര്‍ശനം ഏപ്രില്‍ 16ന് നടക്കും. ഷാങ്ഹായ് മോട്ടോര്‍ഷോയിലാണ് ക്വിഡിന്റെ ഇലക്‌ട്രിക് പതിപ്പായ ഇലക്‌ട്രിക് KZE കണ്‍സെപ്റ്റ് എന്ന പേരിട്ടിരിക്കുന്ന പുതിയ മോഡല്‍ പ്രദര്‍ശിപ്പിക്കുന്നത്. ക്വിഡ് ഇപ്പോള്‍ ഉപയോഗിക്കുന്ന സി.എം.എഫ്-എ പ്ലാറ്റ് ഫോമില്‍ തന്നെയായിരിക്കും ഇലക്‌ട്രിക് പതിപ്പും വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇലക്‌ട്രിക്കല്‍ മോഡല്‍ ആദ്യം ചൈനീസ് വിപണിയില്‍ എത്തിയ ശേഷം ഇന്ത്യ, ബ്രസീല്‍ അടക്കമുള്ള മറ്റ് വിപണികളില്‍ കൂടി റെനോ എത്തും.

ഇലക്‌ട്രിക് ക്വിഡ് ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ ഓടും. റഗുലര്‍ ക്വിഡിന് സമാനമായ രൂപത്തിലാണ് ഇലക്‌ട്രിക് ക്വിഡും. പാര്‍ക്കിങ് സെന്‍സറുകള്‍, മള്‍ട്ടിമീഡിയ സെന്‍ട്രല്‍ കണ്‍സോള്‍, ജിപിഎസ്, നാല് ഡോറുകളിലും ഇലക്‌ട്രിക് പവര്‍ വിന്‍ഡോകള്‍ എന്നിവ ഇലക്‌ട്രിക് ക്വിഡില്‍ ഉണ്ടാകും. കൂടാതെ ഓട്ടോമാറ്റിക് ബ്രേക്കിങ് സംവിധാനവും രണ്ട് എയര്‍ബാഗുകളും ഇതിലുണ്ടാവും. ഇക്‌ട്രിക് മോഡല്‍ ആഗോള അടിസ്ഥാനത്തില്‍ പുറത്തിറക്കുന്നതിന് ഈ വര്‍ഷം തന്നെ ചൈനീസ് വിപണിയില്‍ ഇലക്‌ട്രിക് ക്വിഡുകള്‍ വില്‍പ്പനയ്ക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്.