സര്‍വീസ് ചാര്‍ജിന്റെ പേരില്‍ എസ്ബിഐ ഉപഭോക്താവിനെ വീണ്ടും പിഴിഞെടുക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കയാണ്

എസ്.ബി.ഐ-എസ്.ബി.ടി ലയനത്തിന് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു

രാജ്യത്ത് എടിഎം സെന്ററുകള്‍ വ്യാപകമായപ്പോൾ എല്ലാവരും ആഹ്ലാദിച്ചു ബാങ്കുകളില്‍ ക്യൂ നിന്ന് മണിക്കൂറുകള്‍ നഷ്ടപ്പെടുത്തേണ്ട എന്ന് ആശ്വസിച്ചു. എന്നാല്‍ എടിഎമ്മുകള്‍ ഇന്ന് നമ്മുടെ പോക്കറ്റ് കാലിയാക്കുന്ന ഉപകരണമായി പരിണമിച്ചു.സര്‍വീസ് ചാര്‍ജിന്റെ പേരില്‍ എസ്ബിഐ ഉപഭോക്താവിനെ വീണ്ടും പിഴിഞെടുക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കയാണ്. ഓരോ എടിഎം ഇടപാടുകള്‍ക്കും 25 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ എസ്ബിഐ തീരുമാനിച്ചു. സര്‍വീസ് ചാര്‍ജിന്റെ പേരില്‍ ഉപഭോക്താവിനെ വീണ്ടും കൊളളയടിക്കാനൊരുങ്ങി എസ്ബിഐ. ജൂണ്‍ ഒന്നുമുതല്‍ ചാര്‍ജ് ഈടാക്കുന്നതാണ് .

മാത്രമല്ല, മുഷിഞ്ഞ നോട്ടുകള്‍ മാറ്റിയെടുക്കാനും ഇനി സര്‍വീസ് ചാര്‍ജ് ഈടാക്കും. 5,000 രൂപ വരെയുളള 20 മുഷിഞ്ഞ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സര്‍വീസ് ചാര്‍ജ് വേണ്ട. എന്നാല്‍ 20ല്‍ അധികം നോട്ടുകള്‍ ഉണ്ടെങ്കില്‍ ഓരോ നോട്ടിനും രണ്ടുരൂപയും സേവനനികുതിയും കൊടുക്കേണ്ടി വരും.

ബിസിനസ് കറസ്പോണ്ടന്റുമാര്‍ മുഖേന പണം നിക്ഷേപിക്കുമ്പോഴും പിന്‍വലിക്കുമ്പോഴും സേവന നികുതി നല്‍കേണ്ടി വരും. മാസം 10,000 രൂപ വരെയുള്ള ഇടപാടുകള്‍ നടക്കുന്ന ബേസിക് സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള സര്‍വിസ് ചാര്‍ജിലും മാറ്റം വരും. ഇതില്‍ എടിഎം ഇടപാടുള്‍പ്പെടെ മാസത്തില്‍ നാല് ഇടപാടില്‍ കൂടിയാല്‍ സര്‍വിസ് ചാര്‍ജ് നല്‍കണം. ചെക്ക് ബുക്കിനും സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ 20 രൂപ മുതല്‍ 100 രൂപവരെ പിഴ ഈടാക്കി കഴിഞ്ഞ മാസം എസ്ബിഐ തീരുമാനിച്ചിരുന്നു. അക്കൗണ്ടുള്ള ബാങ്ക് ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെ തരം തിരിച്ചാണ് ഈ പിഴ. മെട്രോ നഗരങ്ങളിലെ ബാങ്ക് അക്കൗണ്ടില്‍ കുറഞ്ഞത് 5000 രൂപവേണം. എല്ലാ ചാര്‍ജുകള്‍ക്കും പിഴകള്‍ക്കും പുറമേ 14.5% സേവനനികുതിയും അടക്കണം.

പുതിയ തീരുമാനം നടപ്പാകുന്നതോടെ എടിഎമ്മില്‍ സൌജന്യമായി പണം പിന്‍വലിക്കാവുന്ന ഇടപാടുകള്‍ ഇല്ലാതാകും. പ​ണം പി​ൻ​വ​ലി​ക്കാ​ൻ എ​ടി​എ​മ്മി​നെ ആ​ശ്ര​യി​ക്കു​ന്ന​വ​ർ​ക്ക്​ കനത്ത ആ​ഘാ​ത​മാ​വു​ന്ന​താ​ണ് ഇൗ ​തീ​രു​മാ​നം. പ​ണം കി​ട്ടി​യി​ല്ലെ​ങ്കി​ലും സ​ർ​വീസ് ചാർജ് നൽകേണ്ടി വരുമെന്നാണ് സൂചന.